Film News

അല്‍ഫോണ്‍സ് പുത്രനൊപ്പം അടുത്ത വര്‍ഷം സിനിമ, പുഷ്പ സെക്കന്‍ഡില്‍ ഷെഖാവത്തിന് കൂടുതല്‍ ചെയ്യാനുണ്ട്: ഫഹദ് ഫാസില്‍

അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ അടുത്ത വര്‍ഷം സിനിമ ചെയ്യുമെന്ന് ഫഹദ് ഫാസില്‍. അല്‍ഫോണ്‍സ് പുത്രന്‍ നിലവില്‍ തമിഴ് സിനിമയുടെ തിരക്കിലാണ്, പുഷ്പ സെക്കന്‍ഡിന്റെ അവസാന ഘട്ട ചിത്രീകരണത്തിലാണ് ഫഹദ്. രണ്ട് പേരും നിലവിലുള്ള കമ്മിറ്റ്‌മെന്റുകള്‍ പൂര്‍ത്തിയാക്കുന്ന മുറക്ക് പുതിയ ചിത്രത്തിലേക്ക് കടക്കുമെന്നാണ് ഫഹദിന്റെ വെളിപ്പെടുത്തല്‍. രണ്ട് പേര്‍ക്കും ആ സിനിമയിലേക്ക് ടോട്ടലി ഫ്രീ ആയി കടക്കാനാകുന്ന മുറയ്ക്കായിരിക്കും ചിത്രീകരണമമെന്നും പിങ്ക് വില്ല അഭിമുഖത്തില്‍ ഫഹദ് പറയുന്നു.

അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ ഫഹദ് ഫാസിലും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളായി 'പാട്ട്' എന്നൊരു പ്രൊജക്ട് മുമ്പ് അനൗണ്‍സ് ചെയ്തിരുന്നു. ഈ പ്രൊജക്ട് മാറ്റിവച്ചാണ് അല്‍ഫോണ്‍സ് പുത്രന്‍ പൃഥ്വിരാജ് സുകുമാരനെ നായകനാക്കി 'ഗോള്‍ഡ്' ഒരുക്കിയത്. ഗോള്‍ഡ് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. 2020 ഡിസംബറിലാണ് അല്‍ഫോണ്‍സ് 'പാട്ട്' പ്രഖ്യാപിക്കുന്നത്. 2024ല്‍ ഫഹദും അല്‍ഫോണ്‍സും കൈകോര്‍ക്കുന്ന പുതിയ ചിത്രം 'പാട്ട്' തന്നെയാണോ എന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.

മാരി സെല്‍വരാജിന്റെ 'മാമന്നന്‍' എന്ന ചിത്രമാണ് ഫഹദ് ഫാസിലിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. തമിഴ്‌നാട്ടിലെ സവര്‍ണ ജാതിയില്‍ നിന്നുള്ള രത്‌നവേല്‍ എന്ന രാഷ്ട്രീയ നേതാവായി വില്ലന്‍ റോളിലാണ് മാമന്നനില്‍ ഫഹദ്. വടിവേലുവും ഉദയനിധി സ്റ്റാലിനും പ്രധാന റോളിലെത്തിയ മാമന്നനിലെ ഫഹദിന്റെ പെര്‍ഫോര്‍മന്‍സിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്. അന്‍വര്‍ റഷീദിന്റെ നിര്‍മാണത്തില്‍ രോമാഞ്ചം സംവിധായകന്‍ ജിത്തു മാധവന്‍ ഒരുക്കുന്ന 'ആവേശം' ആണ് ഫഹദിന്റെ പൂര്‍ത്തിയായ മറ്റൊരു സിനിമ. അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രമാണ് മലയാളത്തില്‍ ഫഹദ് ഇനി ചെയ്യുന്നത്.

സുകുമാര്‍ സംവിധാനം ചെയുന്ന അല്ലു അര്‍ജുന്‍ ചിത്രം 'പുഷ്പ 2' വിലാണ് ഫഹദ് ഫാസില്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ബന്‍വാര്‍ സിങ് ശെഖാവത് എന്ന വില്ലന്‍ പോലീസ് കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രണ്ടാം ഭാഗത്തില്‍ ശെഖാവത്തിന് കൂടുതല്‍ പ്രാധാന്യം ഉണ്ടെന്നും പുഷ്പയുടെ ശെഖാവത്തിന്റെയും സംഘര്‍ഷത്തെ ചുറ്റിപ്പറ്റിയാണ് പുഷ്പ ടു മുന്നോട്ട് പോകുന്നതെന്നും ഫഹദ് പിങ്ക് വില്ലയോട് പറഞ്ഞു.

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

SCROLL FOR NEXT