Film News

മോഹന്‍ലാല്‍ ഇന്ത്യന്‍ സിനിമയുടെ അഭിമാനം: ഷീല

മോഹന്‍ലാല്‍ ഇന്ത്യന്‍ സിനിമയുടെ അഭിമാനമാണെന്ന് മുതിര്‍ന്ന നടി ഷീല. ഇന്‍സ്റ്റഗ്രാമിലാണ് ഷീല മോഹന്‍ലാലിനെ കുറിച്ച് എഴുതിയത്. മോഹന്‍ലാല്‍ മനോരഞ്ജിതം പൂവ് പോലെയാണെന്നും ഷീല കുറിച്ചു. സത്യന്‍ അന്തിക്കാട് ചിത്രം സ്‌നേഹവീടിലെ മോഹന്‍ലാലിനൊപ്പം ഉള്ള ചിത്രം പങ്കുവെച്ചായിരുന്നു ഷീലയുടെ കുറിപ്പ്.

'മനോരഞ്ജിതം പൂവുപോലെയാണ് മോഹന്‍ലാല്‍ എന്ന നടന്‍. ഏത് വേഷമാണോ അവതരിപ്പിക്കുന്നത് പൂര്‍ണമായും ആ കഥാപാത്രമായി മാറുന്ന മോഹന്‍ലാലിനെയാണ് പിന്നെ കാണാന്‍ കഴിയുക മോഹന്‍ലാല്‍ ഇന്ത്യന്‍ സിനിമയുടെ അഭിമാനമാണ്.' - ഷീല

2011ലാണ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സ്‌നേഹവീട് പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ അമ്മയും മകനുമായാണ് ഇരുവരുമ അഭിനയിച്ചത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ആറാട്ടിലും ഷീല പ്രധാന വേഷം ചെയ്യുന്നുണ്ട്. നെയ്യാറ്റിന്‍കര ഗോപന്‍ എന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രം ഫെബ്രുവരിയില്‍ റിലീസ് ചെയ്യും.

സാധാരണമീറ്റിങ്ങെന്ന് കരുതി എത്തിയവർ;മടങ്ങിയത്പുതിയ കാറിന്‍റെ താക്കോലുമായി!5 ജീവനക്കാർക്ക് പ്രവാസിമലയാളി സംരംഭകന്‍റെ അപ്രതീക്ഷിതസമ്മാനം

ഫഹദ് ഇന്ത്യൻ സിനിമയുടെ അഭിമാനം; 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് വേദിയിൽ ഫഹദിനെ പുകഴ്ത്തി ജൂനിയർ എൻ.ടി.ആർ

​കുടുംബസമേതം ചിരിച്ചാസ്വദിക്കാൻ ബിജു മേനോന്റെ ‘അവറാച്ചൻ ആൻഡ് സൺസ്’; ചിത്രം ഒക്ടോബർ 2-ന് തിയേറ്ററുകളിൽ

സെപ്റ്റംബർ 25-ന് തിയേറ്ററുകളിൽ റിലീസിനെത്തിയ 'ആരം' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

SCROLL FOR NEXT