Film News

ഷാരൂഖ് ഖാന് കൊവിഡ്

ബോളിവുഡ് താരം ഷാരൂഖ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു. ദേശീയ മാധ്യമങ്ങളാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ച വിവിരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ബോളിവുഡ് താരം കത്രീന കൈഫിനും കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

സംസ്ഥാനത്ത് പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ബോംബെ മുന്‍സിപ്പില്‍ കോര്‍പറേഷന്‍ (ബി.എം.സി) അറിയിച്ചിട്ടുണ്ട്. മുംബൈയിലെ പോഷ് കെ.വെസ്റ്റ് വാര്‍ഡ് ഭാഗത്തെ ഫിലിം സ്റ്റുഡിയോകളില്‍ പാര്‍ട്ടികള്‍ നടത്താന്‍ പാടില്ലെന്നും ബി.എം.സി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഷാരൂഖ് ഖാന്‍-അറ്റ്‌ലി ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്. ജവാന്‍ എന്നാണ് ചിത്രത്തിന്റെ പേര്. 2023 ജൂണ്‍ 2നാണ് ചിത്രം റിലീസ് ചെയ്യുക. ആനന്ദ് എല്‍ റായിയുടെ സീറോയാണ് അവസാനമായി റിലീസ് ചെയ്ത ഷാരൂഖ് ഖാന്‍ ചിത്രം.

ധന്വന്തരിയുടെ ആദ്യ അന്താരാഷ്ട്ര കേന്ദ്രം ദുബായില്‍ തുടങ്ങി

റോഷൻ മാത്യുവും സെറിൻ ശിഹാബും പ്രധാന വേഷങ്ങളിൽ; 'ഇത്തിരി നേര’ത്തിന്റെ ടീസർ റിലീസ് ചെയ്തു

ലോകയുടെ വിജയം കാണുമ്പോൾ വലിയ സന്തോഷം, ചിത്രം കണ്ടിട്ട് കല്യാണിക്ക് മെസ്സേജ് അയച്ചിരുന്നു: മമിത ബൈജു

'മലയാളികളെ മോശമായി ചിത്രീകരിച്ചു എന്ന് കരുതുന്നില്ല'; 'പരംസുന്ദരി' ട്രോളുകളിൽ രഞ്ജി പണിക്കർ

Prithviraj in BEAST MODE; കിടിലൻ ഗ്ലിംപ്സ് വീഡിയോയുമായി 'ഖലീഫ' ടീം

SCROLL FOR NEXT