Film News

ഞാന്‍ ഫെമിനിസത്തിലൊന്നും ഇല്ല, അതേക്കുറിച്ചൊന്നും ചോദിക്കരുത്: ശാന്തി കൃഷ്ണ

സിനിമ മേഖലയില്‍ ഉയര്‍ന്നുവരുന്ന മീ ടൂ ആരോപണങ്ങളെക്കുറിച്ചും ഫെമിനിസത്തെക്കുറിച്ചും ഒന്നും പറയാനില്ലെന്ന് നടി ശാന്തി കൃഷ്ണ. ഇത്തരം കാര്യങ്ങളില്‍ താന്‍ ഇടപെടാറില്ലെന്നും അതിനെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. ബിബിഹൈന്‍ഡ്വുഡ്സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് ശാന്തി കൃഷ്ണ ഇക്കാര്യം പറഞ്ഞത്.

സിനിമ മേഖലയില്‍ അവകാശ ബോധത്തിലുണ്ടാകുന്ന മാറ്റത്തെക്കുറിച്ചും ഡബ്ല്യു.സി.സി പോലുള്ള സംഘടനകള്‍ ഉണ്ടായി വരുന്നതിനെക്കുറിച്ചുമുള്ള അഭിപ്രായം ചോദിച്ചപ്പോഴാണ് ശാന്തി കൃഷ്ണ ഇങ്ങനെയൊരു മറുപടി നല്‍കിയത്. ഇങ്ങനെയുള്ള ചോദ്യങ്ങളൊന്നും എന്നോട് ചോദിക്കരുത്, ഞാന്‍ ഫെമിനിസത്തിലൊന്നും ഇല്ല. ശാന്തി കൃഷ്ണ പറഞ്ഞു.

ഞാന്‍ അത്തരം കാര്യങ്ങളെക്കുറിച്ചൊന്നും സംസാരിക്കാറില്ല. തുല്യമായ അവകാശങ്ങളിലാണ് വിശ്വസിക്കുന്നത്. അങ്ങോട്ടും ഇങ്ങോട്ടും മര്യാദയും ബഹുമാനവും വേണം. സ്ത്രീയെന്നോ പുരുഷനെന്നോ ഇല്ല, നമ്മള്‍ എല്ലാവരും മനുഷ്യരാണ്. ഒരാള്‍ക്ക് വേദനിക്കുന്നുണ്ടെങ്കില്‍ അത് സ്ത്രീക്കും പുരുഷനും ഒരുപോലെ തന്നെയായിരിക്കും.

ഞാനാണ് സൂപ്പീരിയര്‍, നീ ഇന്‍ഫീരിയര്‍ എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. ജനറലൈസ് ചെയ്യാനും പാടില്ല. ഇക്കാര്യത്തില്‍ എന്റെ അഭിപ്രായം അതാണ്. സ്ത്രീകള്‍ എന്തെങ്കിലും ചെയ്്താല്‍ പുരുഷന്മാര്‍ അതിനെ കുറ്റം പറയും എന്നൊന്നും ജനറലൈസ് ചെയ്യാന്‍ പാടില്ല. ശാന്തി കൃഷ്ണ കൂട്ടിച്ചേര്‍ത്തു.

ഒരു കലക്ക് കലക്കാൻ ജസ്റ്റിൻ ചേട്ടൻ വരുന്നു; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്‌' അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

ലാൽ സാറിനൊപ്പം ചെയ്യുന്നത് കോമഡി- ആക്ഷൻ ത്രില്ലർ: അനൂപ് സത്യൻ അഭിമുഖം

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി; 'ലോ ആന്‍ഡ് ഓര്‍ഡറി'ലെ ഗാനമെത്തി

50 സ്ക്രീനുകൾ, കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ്

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

SCROLL FOR NEXT