Film News

'എന്തുകൊണ്ട് കല്യാണി' എന്ന ചോദ്യം ഇനിയാരും ചോദിക്കില്ല, അതിന് പിന്നിലെ പ്രയത്നം വലുതാണ്: ശാന്തി ബാലചന്ദ്രന്‍

ലോകയുടെ റിലീസിന് മുമ്പ് എന്തുകൊണ്ട് കല്യാണിയെ കാസ്റ്റ് ചെയ്തു എന്ന തരത്തിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നിരുന്നെന്നും റിലീസിന് ശേഷം ആ ചോദ്യങ്ങൾക്കെല്ലാം കല്യാണി മറുപടി നൽകിയെന്നും ശാന്തി ബാലചന്ദ്രൻ. അത് കല്യാണി ആ കഥാപാത്രത്തിനായി എടുത്ത എഫേർട്ടിന്റെ റിസൽട്ടാണ്. പ്രകടനങ്ങൾക്ക് വളരെ പ്രാധാന്യം കൊടുക്കുന്ന സംവിധായകനായതുകൊണ്ടുതന്നെ വളരെ മികച്ച രീതിയിൽ ഡൊമിനിക് അരുൺ അത് സ്ക്രീനിലേക്ക് പകർത്തിയെന്നും ശാന്തി ബാലചന്ദ്രൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ശാന്തി ബാലചന്ദ്രന്റെ വാക്കുകൾ

കഴിഞ്ഞ വർഷം ഈ സമയം ഞങ്ങൾ ഓഡീഷൻ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴായിരുന്നു കല്യാണിയുടെ ചെറുപ്പം ചെയ്ത ദുർ​ഗ എന്ന കുട്ടിയെ ഞങ്ങൾക്ക് കിട്ടുന്നത്. ഇപ്പോഴും അത് പറയുമ്പോൾ ​ഗുസ് ബംബ്സാണ്. മാർഷ്യൽ ആർട്സ് ട്രെയിനിങ് ലഭിച്ചിട്ടുള്ള കുട്ടികൾ വേണം എന്നുതന്നെയാണ് ഡിസ്ക്രിപ്ഷനായി കൊടുത്തിരുന്നതും. കുട്ടിയായിരിക്കുമ്പോൾ ചന്ദ്ര അനുഭവിച്ച പ്രശ്നങ്ങളാണ് നൂറ്റാണ്ടുകൾ കഴിഞ്ഞും അവൾ അനുഭവിക്കുന്നത്. അപ്പോൾ ആ കുഞ്ഞ് ഇത്രയും ഇമോഷനുകൾ കൺവേ ചെയ്തില്ലെങ്കിൽ ചന്ദ്ര എന്ന കഥാപാത്രം തന്നെ ഇല്ലാതായേനേ. പിന്നെ, ഒരുപാട് കാലം മനസിൽ കൊണ്ടുനടന്ന കഥാപാത്രങ്ങൾക്ക് ജീവൻ വെക്കുന്നത് കാണുമ്പോൾ അത് വല്ലാത്തൊരു ഫീലാണ് തന്നിരുന്നത്.

കല്യാണിയെ നായികയാക്കി കാസ്റ്റ് ചെയ്തപ്പോൾ എന്തിന് അങ്ങനൊരു തീരുമാനം എടുത്തു എന്ന ചോദ്യങ്ങൾ ഒരുപാട് ഉയർന്നിരുന്നു. പക്ഷെ, ഇപ്പോൾ അത് ആരും ചോദിക്കുന്നില്ലല്ലോ. അത് കല്യാണി ആ കഥാപാത്രത്തിനായി എടുത്ത എഫേർട്ടിന്റെ റിസൽട്ടാണ്. പെർഫോമൻസിന് ഭയങ്കര പ്രാധാന്യം നൽകുന്ന ഒരു സംവിധായകനാണ് ഡൊമിനിക് അരുൺ. മാത്രമല്ല, അദ്ദേഹത്തിന്റെ ഡയലോ​ഗ് റൈറ്റിങ്ങും വളരെ യുണീക്കാണ്. ഓരോ കഥാപാത്രത്തെയും വേർതിരിച്ചറിയുന്ന രീതിയിലായിരിക്കും ഡൊമിനിക് ഡയലോ​ഗുകൾ എഴുതുക. അത് എന്നെ ഒരുപാട് അഡ്മെയർ ചെയ്ത കാര്യമാണ്.

സി.പി.രാധാകൃഷ്ണൻ ഉപരാഷ്ട്രപതി; എൻഡിഎ സ്ഥാനാർത്ഥിയുടെ വിജയം 452 വോട്ടുകൾക്ക്

ഒറ്റയടിക്ക് കൂട്ടിയത് മൂന്നിരട്ടി, മണ്ണൂത്തി കാർഷിക സർവകലാശാലയിലെ ഫീസ് വർധനവിൽ പ്രതിഷേധം. ആശങ്കയിൽ വിദ്യാർഥികൾ

'നോ' പറയാത്ത ദുൽഖറും വേഫെററും തന്നെയാണ് 'ലോക'യുടെ ശക്തി: ആർട്ട് ഡയറക്ടർ ജിത്തു സെബാസ്റ്റ്യൻ അഭിമുഖം

അന്ന് സത്യന്‍ സാര്‍ ഓടി വന്ന് പറഞ്ഞു, 'ലാൽ പറഞ്ഞു നീ നന്നായി ചെയ്യുന്നുണ്ടെന്ന്' : സംഗീത് പ്രതാപ്

നസ്ലെന്‍ ഭയങ്കര ക്യൂട്ട്, സംസാരിച്ചാല്‍ ബാഗിലിട്ട് വീട്ടില്‍ കൊണ്ടുപോകാന്‍ തോന്നും: ദുല്‍ഖര്‍ സല്‍മാന്‍

SCROLL FOR NEXT