Film News

ലോകയുടെ കഥയില്‍ ദുല്‍ഖര്‍ കണ്ട ആ പൊട്ടന്‍ഷ്യലാണ് സിനിമയാകാന്‍ കാരണമായത്: ശാന്തി ബാലചന്ദ്രന്‍

ഒരു നടൻ എന്ന നിലയിലും പ്രൊഡ്യൂസർ എന്ന നിലയിലും ദുൽഖർ സൽമാൻ ലോകയുടെ കഥയിൽ വലിയൊരു പൊട്ടൻഷ്യൽ കാണുകയും മനസിലാക്കുകയും ചെയ്തു. അതിന് ശേഷമാണ് ഇത്രയും കാലം സംസാരിച്ച കാര്യം പേപ്പറിൽ നിന്നും സ്ക്രീനിലേക്ക് പോകാൻ ഒരുങ്ങുകയാണ് എന്ന് അപ്പോഴാണ് ഉറപ്പ് വന്നത്. നാടോടി കഥകളിലെ കഥാപാത്രങ്ങളെ ഒരു മോഡേൺ സെറ്റിങ്ങിലേക്ക് പറിച്ചുനടുക എന്നത് ഡൊമിനിക് അരുണിന്റെ ഒറിജിനൽ ഐഡിയ ആയിരുന്നുവെന്നും ശാന്തി ബാലചന്ദ്രൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ശാന്തി ബാലചന്ദ്രന്റെ വാക്കുകൾ

നാടോടി കഥകളിലെ കഥാപാത്രങ്ങളെ ഒരു മോഡേൺ സെറ്റിങ്ങിലേക്ക് പറിച്ചുനടുക എന്നത് ഡൊമിനിക് അരുണിന്റെ ഒറിജിനൽ ഐഡിയ ആയിരുന്നു. പാൻഡമിക് സമയത്ത് ഇനിയെന്തെങ്കിലും ചെറുത് ചെയ്യാം എന്നും പറഞ്ഞ് തുടങ്ങിയ ഐഡിയയാണ്. അത് വർക്ക് ചെയ്ത് തുടങ്ങിയപ്പോഴാണ്, ഈ വേൾഡ് വലുതാക്കാനുള്ള സാധ്യതകൾ ഞങ്ങൾ മനസിലാക്കി തുടങ്ങുന്നത്. അങ്ങനെ ഒന്നിൽ ഒതുക്കാതെ അഞ്ച് ഭാ​ഗങ്ങളായി നമ്മുടെ മിത്തുകളെ പുതിയ ലോകത്തേക്ക് പറിച്ചുനടാം എന്ന് നമ്മൾ ചിന്തിക്കുന്നു. അതിന് ശേഷം നിമിഷ് ഓൺബോർഡ് ആയി. അദ്ദേഹത്തിന് ദുൽഖർ സൽമാനുമായി നല്ല ബന്ധമാണുള്ളത്. ഞങ്ങളുടെ ചിന്തകളിൽ നിമിഷിന് വലിയ വിശ്വാസമുണ്ടായിരുന്നു, അദ്ദേഹമാണ് പറയുന്നത് നമുക്ക് ഈ കഥ വേഫെററിൽ പിച്ച് ചെയ്ത് നോക്കാം എന്ന്.

ഒരു നടൻ എന്ന നിലയിലും പ്രൊഡ്യൂസർ എന്ന നിലയിലും ദുൽഖർ സൽമാൻ ഈ കഥയിൽ വലിയൊരു പൊട്ടൻഷ്യൽ കാണുകയും മനസിലാക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം പ്രൊഡ്യൂസ് ചെയ്യാം എന്ന് തീരുമാനിക്കുന്നു. അപ്പോഴാണ് നമ്മൾ ഇത്രയും കാലം സംസാരിച്ച കാര്യം പേപ്പറിൽ നിന്നും സ്ക്രീനിലേക്ക് പോകാൻ ഒരുങ്ങുകയാണ് എന്ന് അപ്പോഴാണ് ഉറപ്പ് വന്നത്. അതിന് ശേഷം പ്രീ പ്രൊഡക്ഷൻ ദിവസങ്ങളായിരുന്നു. ഇപ്പോഴും അതിൽ പിഴവുകൾ ഉണ്ടായേക്കാം, പക്ഷെ, നമുക്ക് അന്നുണ്ടായിരുന്ന അറിവ് വെച്ച് ഞങ്ങൾ ഞങ്ങൾക്ക് ചെയ്യാൻ സാധിക്കുന്നതിന്റെ പരമാവധി ചെയ്തിരുന്നു.

ആദ്യ ബലാല്‍സംഗ കേസില്‍ അറസ്റ്റ് തടഞ്ഞു, രണ്ടാമത്തേതില്‍ ഇല്ല; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ നടന്നത്‌

പ്രവാസികള്‍ വിദേശത്തെ സ്വത്ത് ഇന്ത്യയില്‍ വെളിപ്പെടുത്തണോ? ഇന്‍കം ടാക്‌സ് വകുപ്പ് നിര്‍ദേശത്തിന്റെ യാഥാര്‍ത്ഥ്യമെന്ത്?

'മരുന്നു കമ്പനികൾക്കുള്ളിൽ നടക്കുന്നതെന്ത്'; ആകാംക്ഷ നിറച്ച് നിവിൻ പോളിയുടെ 'ഫാർമ' ട്രെയ്‌ലർ

യുഎഇ ദേശീയ ദിനം: രക്തദാനക്യാംപ് നടത്തി ബിഡികെ യുഎഇ

‘ഷൂട്ടിങിന് വിളിച്ച് ഇവന്മാര് സമയം തീർത്താൽ വിടത്തുമില്ല’; ഫുൾ ഫൺ വൈബിൽ നിവിൻ, 'സർവ്വം മായ' മേക്കിങ് വീഡിയോ

SCROLL FOR NEXT