Film News

ലോക സംഭവിക്കാന്‍ കാരണം ദുല്‍ഖര്‍ എന്ന ബ്രാന്‍ഡ്: ശാന്തി ബാലചന്ദ്രന്‍

ലോക എന്ന സിനിമ സംഭവിക്കാൻ കാരണം ദുൽഖർ സൽമാൻ എന്ന നിർമ്മാതാവ് നൽകിയ പിൻബലം കാരണമാണെന്ന് ചിത്രത്തിന്റെ അഡീഷണൽ സ്ക്രീൻ പ്ലേ എഴുതിയ നടി ശാന്തി ബാലചന്ദ്രൻ. തങ്ങൾ ഈ കഥ വർക്ക് ചെയ്ത് തുടങ്ങിയത് 2020ലാണ്. പക്ഷെ, വേഫറർ വന്നതിന് ശേഷമാണ് ഇതൊരു പ്രോജക്ടായി മാറിയതും തിയറ്റർ വരെ ഇത് എത്താൻ കാരണമായതും എന്നും ശാന്തി ബാലചന്ദ്രൻ പറഞ്ഞു.

ശാന്തി ബാലചന്ദ്രന്റെ വാക്കുകൾ

ഇങ്ങനൊരു സിനിമ ചെയ്യണമെങ്കിൽ വളരെ വലിയ ഒരു പ്രൊഡക്ഷൻ ഹൗസിന്റെ ബാക്കപ്പ് വേണ്ടിവരും. ഇതിന്റെ ഒരു വിഷൻ മനസിലാക്കി സപ്പോർട്ട് ചെയ്തത് ദുൽഖർ എന്ന നടനും ബ്രാൻഡുമാണ്. ഞങ്ങൾ ഈ പ്രോജക്ട് വർക്ക് ചെയ്ത് തുടങ്ങിയത് 2020ലാണ്. പക്ഷെ, വേഫറർ വന്നതിന് ശേഷമാണ് ഇതൊരു പ്രോജക്ടായി മാറിയതും തിയറ്റർ വരെ ഇത് എത്താൻ കാരണമായതും. സിജി ആണെങ്കിലും വിഷ്വൽസ് ആണെങ്കിലും അതിന്റെ പൂർണതയിൽ വന്നാൽ മാത്രമേ ഇത് വർക്ക് ആവുകയുള്ളൂ, അല്ലെങ്കിൽ, ഒരു സൂപ്പർ ഹീറോ ലോകം ബിൽഡ് ചെയ്യാൻ സാധിക്കുകയുള്ളൂ. ഞാൻ ഇവിടെ സംസാരിക്കുന്നത് സംവിധായകൻ ഡൊമിനിക് അരുണിനെ റെപ്രസന്റ് ചെയ്തുകൊണ്ടാണ്. ഞങ്ങൾക്ക് ഈ ഒരു സിനിമ റിയാലിറ്റിയിലേക്ക് എത്തിക്കാൻ വേഫെറർ ഒരുപാട് സപ്പോർട്ട് ചെയ്തിട്ടുണ്ട്.

കല്യാണി പ്രിയദർശനെ പ്രധാന കഥാപാത്രമാക്കി ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രം 'ലോക: ചാപ്റ്റർ വൺ ചന്ദ്ര' ബോക്സ് ഓഫീസിൽ മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. ആദ്യ മൂന്ന് ദിവസങ്ങൾ കൊണ്ട് സിനിമ ആഗോളതലത്തിൽ 35 കോടിയിലധികം രൂപ നേടി കഴിഞ്ഞതായാണ് അനലിസ്റ്റുകൾ നൽകുന്ന സൂചന. ഞായറാഴ്ച ഇത് 50 കോടി കടക്കുമെന്നാണ് ട്രാക്കർമാരുടെ വിലയിരുത്തൽ.

എന്താണ് പിഎം ശ്രീ, എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു; കേരളത്തില്‍ വിവാദം എന്തിന്?

'അനുമതി ഇല്ലാതെ ഗാനം ഉപയോഗിച്ചു';'ഡ്യൂഡി'നെതിരെ പരാതിയുമായി ഇളയരാജ

കറുത്തമ്മയ്ക്കും പരീക്കുട്ടിക്കും 'ഇത്തിരി നേരം' കിട്ടിയിരുന്നെങ്കിൽ.. വേറിട്ട പ്രമോഷനുമായി 'ഇത്തിരിനേരം' ടീം

വാലിബൻ ഒറ്റ ഭാഗമായി ഇറക്കാൻ തീരുമാനിച്ചിരുന്ന സിനിമ, ഷൂട്ട് തുടങ്ങിയ ശേഷം കഥയിൽ മാറ്റങ്ങൾ വന്നു: ഷിബു ബേബി ജോൺ

'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സിലേത് ഹ്യൂമർ ടച്ചുള്ള കഥാപാത്രം'; വിഷ്ണു അഗസ്ത്യ

SCROLL FOR NEXT