Film News

കൊവിഡ് ഭീതിയൊഴിഞ്ഞാല്‍ ഷെയ്‌നിന്റെ ‘വെയില്‍’, ലോക്ക് ഔട്ടിന് മുമ്പ് ചിത്രം പൂര്‍ത്തിയായി

THE CUE

ഷെയ്ന്‍ നിഗം നായകനായ ചിത്രം വെയില്‍ കൊവിഡ് ഭീതിയൊഴിഞ്ഞാല്‍ തിയറ്ററുകളിലേക്ക്. ചിത്രീകരണം മുടങ്ങിയതും ഷെയ്ന്‍ നിഗവും നിര്‍മ്മാതാവുമായുള്ള പ്രശ്‌നങ്ങളും ഉള്‍പ്പെടെ നിരവധി വിവാദങ്ങളില്‍ അകപ്പെട്ട ചിത്രമാണ് വെയില്‍. മാര്‍ച്ചില്‍ രാജ്യം സമ്പൂര്‍ണ ലോക്ക് ഔട്ടിലേക്ക് നീങ്ങുന്നതിന് തൊട്ടുമുമ്പാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. ശരത് രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയുടെ നിര്‍മ്മാണം ജോബി ജോര്‍ജ്ജ് ആണ്.

പല കാലങ്ങളിലായി വിവിധ ഗെറ്റപ്പുകളിലാണ് ഷെയിന്‍ നിഗം അവതരിപ്പിക്കുന്ന കഥാപാത്രം. വലിയ പെരുന്നാള്‍ എന്ന സിനിമക്ക് ശേഷം തിയറ്ററുകളിലെത്തുന്ന ഷെയിന്‍ നിഗം ചിത്രം കൂടിയാണ് വെയില്‍. ഷാസ് മുഹമ്മദാണ് ക്യാമറ.

ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടനയും താരസംഘടന അമ്മയും തമ്മില്‍ നടത്തിയ സമവായ ചര്‍ച്ചകള്‍ക്കൊടുവിലാണ് വെയില്‍ ചിത്രീകരണം പൂര്‍ത്തിയായത്.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT