Film News

ജോബിക്കും സുബൈറിനും 32 ലക്ഷം നഷ്ടപരിഹാരം, ഷെയിന്‍ നിഗത്തിന്റെ വിലക്കില്‍ അമ്മയുടെ പരിഹാരം 

THE CUE

ഷെയിന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രശ്‌നപരിഹാര നിര്‍ദേശവുമായി 'അമ്മ' സംഘടന. വെയില്‍, ഖുര്‍ബാനി സിനിമകളുടെ നഷ്ടപരിഹാരമായി 32 ലക്ഷം രൂപ നല്‍കാനാണ് കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ നിര്‍വ്വാഹക സമിതി യോഗത്തില്‍ ധാരണയായത്. രണ്ടു ദിവസത്തിനകം തന്നെ നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രണ്ട് സിനിമകള്‍ക്കും കൂടി 32 ലക്ഷം നല്‍കാനാണ് ധാരണ. എന്നാല്‍ തുകയുടെ കാര്യത്തില്‍ അന്തിമ തീരുമാനം നിര്‍മ്മാതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷമാകും തീരുമാനിക്കുക. വെയില്‍, ഖുര്‍ ബാനി സിനിമകള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കാമെന്ന് ഷെയിന്‍ സമ്മതിച്ചതോടെയാണ് പ്രശ്‌നപരിഹാരത്തിന് വഴിതെളിഞ്ഞത്. രണ്ട് സിനിമകളിലും ഷെയിന്‍ തുടര്‍ന്ന് അഭിനയിക്കും. ഇതോടെ പ്രശ്‌നപരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്ന് ഷെയിന്‍ നിഗം പറഞ്ഞു.

നിര്‍മ്മാതാക്കളുടെ വിലക്ക് മൂന്നു മാസമായി തുടരുന്ന സാഹചര്യത്തിലാണ് പ്രശ്‌നപരിഹാരത്തിന് നേരിട്ട് ഇടപെടാന്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ തീരുമാനിച്ചത്. വെയില്‍, ഖുര്‍ബാനി, ഉല്ലാസം എന്നീ സിനിമകളുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ വിട്ടുവീഴ്ചാ നിര്‍ദേശവുമായി ഷെയിന്‍ രംഗത്ത് വന്നിരുന്നു. നിര്‍മ്മാതാക്കളുടെ സംഘടനയും താരസംഘടനയും മുന്നോട്ട് വച്ച ഒത്തുതീര്‍പ്പ് നിര്‍ദേശം സ്വീകരിച്ച് ഉല്ലാസം ഡബ്ബിംഗ് പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. താരസംഘടന നിര്‍ദേശിച്ചത് പ്രകാരം വെയില്‍ നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജിന് ഷെയിന്‍ നിഗം കത്തയക്കുകയും ചെയ്തു. താരസംഘടന നിര്‍ദേശിച്ച പ്രകാരം മൂന്ന് സിനിമകള്‍ പൂര്‍ത്തിയാക്കുമെന്നാണ് ഷെയിനിന്റെ നിലപാട്. ഉല്ലാസം എന്ന സിനിമ പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടന്നെങ്കിലും വെയില്‍, ഖുര്‍ബാനി എന്നീ സിനിമകളുടെ ഇനിയും ചിത്രീകരിക്കേണ്ടതുണ്ട്. വിലക്ക് തുടരുന്നതിനാല്‍ ഡിസംബര്‍ മുതല്‍ ഷെയിന്‍ പുതിയ സിനിമകളില്‍ അഭിനയിച്ചിട്ടില്ല.

നിക്കോളാസ് മദൂറോയും ഭാര്യയും അമേരിക്കയുടെ പിടിയില്‍? കാരക്കാസില്‍ അടക്കം സ്‌ഫോടനങ്ങള്‍; വെനസ്വേലയില്‍ നടക്കുന്നത് എന്ത്?

I AM COMING; വൺ ലാസ്റ്റ് ടൈം റെക്കോർഡുകൾ തൂക്കാൻ ദളപതി വരുന്നു, ജനനായകൻ ട്രെയ്‌ലര്‍

ആരംഭിക്കലാമാ!!! 'തലൈവർ 173' ഒരുക്കുന്നത് 'ഡോൺ' സംവിധായകൻ സിബി ചക്രവർത്തി

മലയാളത്തിന്‍റെ വാനമ്പാടിക്കൊപ്പം പാടുന്നതിന്റെ സന്തോഷം പങ്കുവെച്ച് റിമി ടോമി; 'ആരാണേ ആരാണേ...' നാളെ പുറത്തിറങ്ങും

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

SCROLL FOR NEXT