Film News

വെയില്‍ പൂര്‍ത്തിയായി, ഷെയിനിനൊപ്പമുള്ള ചിത്രവുമായി കാര്‍മേഘമൊഴിഞ്ഞെന്ന് ജോബി ജോര്‍ജ്

ഷെയിന്‍ നിഗം നായകനായ വെയില്‍ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. മാര്‍ച്ചില്‍ നിര്‍ത്തിവച്ച സിനിമയുടെ ചിത്രീകരണം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള ഷൂട്ടിംഗിന് അനുമതി നല്‍കിയതിന് പിന്നാലെ പുനരാരംഭിച്ചിരുന്നു. നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് ആണ് സിനിമ പൂര്‍ത്തിയായതായി അറിയിച്ചത്. ഷെയിന്‍ നിഗത്തിനൊപ്പമുള്ള ചിത്രവും ജോബി പങ്കുവച്ചു. സിനിമയുടെ ചിത്രീകരണത്തിനിടെ ജോബി ജോര്‍ജ്ജും ഷെയിന്‍ നിഗവും തമ്മിലുണ്ടായ തര്‍ക്കം മലയാള സിനിമയില്‍ വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഇരുവര്‍ക്കുമിടയിലുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചെന്ന സൂചന നല്‍കുന്നതാണ് ചിത്രം. ശരത് ആണ് രചനയും സംവിധാനവും.

പല കാലങ്ങളിലായി വിവിധ ഗെറ്റപ്പുകളിലാണ് ഷെയിന്‍ നിഗം അവതരിപ്പിക്കുന്ന കഥാപാത്രം. വലിയ പെരുന്നാള്‍ എന്ന സിനിമക്ക് ശേഷം തിയറ്ററുകളിലെത്തുന്ന ഷെയിന്‍ നിഗം ചിത്രം കൂടിയാണ് വെയില്‍. ഷാസ് മുഹമ്മദാണ് ക്യാമറ.

ഇന്ന് വെയില്‍ പൂര്‍ണമായും ചിത്രീകരണം തീര്‍ന്നു.. കാര്‍മേഘങ്ങള്‍ ഒഴിഞ്ഞു പോയി.. ഇ വെയില്‍ പൂര്‍ണ്ണ ശോഭയില്‍ തെളിയും നിങ്ങള്‍ക്കു മുന്‍പില്‍ ഉടന്‍
ജോബി ജോര്‍ജ്ജ്

ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടനയും താരസംഘടന അമ്മയും തമ്മില്‍ നടത്തിയ സമവായ ചര്‍ച്ചകള്‍ക്കൊടുവിലാണ് വെയില്‍ ചിത്രീകരണം പൂര്‍ത്തിയായത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT