ദൃഢം എന്ന സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് സംസാരിച്ച് ഷെയിൻ നിഗം. ആദ്യമായി ജോലിക്ക് കയറുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന് മുന്നിലേക്കെത്തുന്ന ചില പ്രതിസന്ധികളെ ചുറ്റിപ്പറ്റിയാണ് സിനിമ കഥ പറയുന്നത്. വളരെ സാധാരണക്കാരനായ ഒരു കഥാപാത്രമാണ് ദൃഢത്തിൽ താൻ അവതരിപ്പിക്കുന്നത് എന്ന് ഷെയിൻ പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷെയിൻ നിഗം.
'ആദ്യമായി ജോലിക്ക് കയറുന്ന ഏതൊരു യുവാവിന്റെയും അവസ്ഥയാണ് ദൃഢത്തിൽ പറയുന്നത്. ചെറിയ പ്രായത്തിൽ ഒരു ജോലി ലഭിച്ച്, പുതിയ സ്ഥലത്തേക്ക് എത്തുന്ന ഒരാൾ, അവിടെ ഒരു സീരീസ് ഓഫ് മർഡർ, അല്ലെങ്കിൽ റോബറി അങ്ങനെയുണ്ടാകുന്ന പ്രതിസന്ധികൾ ഒക്കെയാണ് ഈ സിനിമയിൽ പറയുന്നത്. ഈ കഥാപാത്രത്തിന്റെ അങ്കിൾ ഒരു സീനിയർ പോലീസ് ഉദ്യോഗസ്ഥനായിരുന്നു. ഇയാൾ ആ അങ്കിളിനെ കണ്ടു ഇൻസ്പയേർഡ് ആയിട്ടുണ്ടാകാം. ഭരത്ചന്ദ്രനെ പോലുള്ള കഥാപാത്രമല്ല, ഒരു പാവം കഥാപാത്രമാണ് ദൃഢത്തിലെ വിജയ്,' ഷെയിൻ നിഗം പറഞ്ഞു.
അതേസമയം ദൃഢം മെയ് 8ന് തിയറ്ററുകളിൽ എത്തും. ചിത്രത്തിൽ ഷോബി തിലകൻ, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗ്ഗീസ്, ജോജി കെ ജോൺ, ബിട്ടോ ഡേവിസ്, അഭിഷേക് രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെ ഒരുമിക്കുന്നുണ്ട്.
ഇ ഫോർ എക്സ്പെരിമെൻറ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്നാണ് ചിത്രം പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നത്. മുകേഷ് ആർ മെഹ്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ജോമോൻ ജോൺ, ലിൻറോ ദേവസ്യ എന്നിവർ ചേർന്നാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കറ്റീന ജീത്തു, ഛായാഗ്രഹണം: പി എം ഉണ്ണികൃഷ്ണൻ, എഡിറ്റർ: വിനായക്, സംഗീത സംവിധാനം: ശ്രീരാഗ് സജി, സൗണ്ട് ഡിസൈനർ: രാഹുൽ ജോസഫ്, സെത് എം ജേക്കബ്, സൗണ്ട് മിക്സ്: ജിതിൻ ജോസഫ്, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, അസിസ്റ്റൻറ് ഡയറക്ടർ: അധിര രഘുനാഥൻ, അസ്സോസിയേറ്റ് ഡയറക്ടർ: ക്യാത്തി ജീത്തു, അനൂപ് കെ.എസ്, ചീഫ് അസ്സോസിയേറ്റ് സിനിമാറ്റോഗ്രാഫർ: അരവിന്ദ് ബാബു, മേക്കപ്പ്: രതീഷ് വിജയൻ, ആക്ഷൻ ഡയറക്ടർ: മഹേഷ് മാത്യു, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, വിഎഫ്എക്സ് ഡയറക്ടർ: ടോണി മാഗ്മിത്ത്, ഡിഐ കളറിസ്റ്റ്: ലിജു പ്രഭാകർ, കോസ്റ്റ്യൂം ഡിസൈനർ: ലേഖ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: അമരേഷ് കുമാർ, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻ: ടെൻ പോയിൻറ്, മാർക്കറ്റിംഗ്: ടിംഗ്, പിആർഒ: ആതിര ദിൽജിത്ത്.