Film News

ഷെയ്‌ന്റെ ‘വലിയ പെരുന്നാള്‍’ ഒക്ടോബറില്‍ ; മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് ധനുഷ്  

THE CUE

ഷെയ്ന്‍ നിഗം നായകനാകുന്ന പുതിയ ചിത്രം വലിയ പെരുന്നാളിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. നടന്‍ ധനുഷാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. നവാഗതനായ ഡിമല്‍ ഡെന്നിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

‘ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ്’ എന്നാണ് പോസ്റ്ററില്‍ ചിത്രത്തിന്റെ കാപ്ഷന്‍. ഷെയ്‌നെ കൂടാതെ സൗബിനും ജോജുവും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹിമിക ബോസാണ് ചിത്രത്തിലെ നായിക.

മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവാണ് ചിത്രം നിര്‍മിക്കുന്നത്. സംവിധായകനും തസ്രീഖ് അബ്ദുള്‍ സലാമും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരേഷ് രാജന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് റെക്‌സ് വിജയനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം ഈ ഒക്ടോബറില്‍ പ്രദര്‍ശനത്തിനെത്തും.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT