Film News

'മ്യൂസിക്കൽ റൊമാൻസ് ചിത്രവുമായി ഷെയിൻ നിഗം' ; 'ഹാൽ' ഫസ്റ്റ് ലുക്ക് പുറത്ത്

ഷെയ്ൻ നിഗത്തിനെ നായകനാക്കി നവാഗതനായ പ്രശാന്ത്‌ വിജയകുമാര്‍ സംവിധാനം ചെയ്യുന്ന ഹാൽ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സംഗീതത്തിന് പ്രാധാന്യം നൽകി ഒരു പ്രണയകഥയായി ഒരുങ്ങുന്ന സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് നിഷാദ് കോയ ആണ്. ഓർഡിനറി, മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിക്കുന്ന ചിത്രമാണിത്. ജെവിജെ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിർമിക്കുന്നത്.

ഷെയ്ൻ നിഗത്തിന്റെ സമീപകാല ചിത്രങ്ങളിൽ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം മെയ് ആദ്യവാരം കോഴിക്കോട് ഷൂട്ടിംഗ് തുടങ്ങും. കോഴിക്കോട്, മൈസൂർ, ജോർദ്ദാൻ തുടങ്ങിയ ലൊക്കേഷനുകളിലാണ് ഹാലിന്റെ ചിത്രീകരണം പ്ലാന്‍ ചെയ്തിരിക്കുന്നത്. തമിഴ് ചിത്രമായ മദ്രാസ്ക്കാരൻ പൂർത്തിയാക്കി മെയ് ആദ്യവാരത്തോടെ ഷെയ്ൻ നിഗം ചിത്രത്തിൽ ജോയിൻ ചെയ്യും. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിൽ ഒരേ സമയം റിലീസ് പ്ലാൻ ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റർടെയ്നർ ആയാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കുന്നത്.

ക്യാമറ: കാർത്തിക് മുത്തുകുമാർ, മ്യൂസിക്ക്: നന്ദു, ആർട്ട് ഡയറക്ഷൻ: പ്രശാന്ത് മാധവ്, എഡിറ്റർ: ശ്രീജിത്ത് സാരംഗ്, കോസ്റ്റ്യൂംസ്: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായൺ, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, വിഎഫ്എക്സ്: ഡിജിറ്റല്‍ ടര്‍ബോ മീഡിയ, ഡിസൈൻസ്: യെല്ലോ ടൂത്ത്, പിആര്‍ഒ: ആതിര ദില്‍ജിത്ത്

"പാതിരാത്രി" വമ്പൻ വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ ഷാഹിർ

മാസ് ആക്ഷൻ എന്റെർടൈനർ, മിന്നൽ മുരളി ടീമിന്റെ 'അതിരടി' ഒരു മുഴുനീള ക്യാമ്പസ് ചിത്രം. ചിത്രീകരണത്തിന് കൊച്ചിയിൽ തുടക്കം

സിഐഡി മൂസയുമായി താരതമ്യം ചെയ്യുന്നു എന്നതിൽ പരം സന്തോഷമുണ്ടോ? പെറ്റ് ഡിറ്റക്ടീവ് 2 പ്ലാനിലുണ്ട്: പ്രനീഷ് വിജയൻ അഭിമുഖം

സ്നേഹം വിരഹം പ്രതികാരം... 'പാതിരാത്രി'യിൽ കയ്യടി നേടി സണ്ണി വെയ്നും ആൻ ആഗസ്റ്റിനും

വൃഷഭ അഭിനയ പ്രാധാന്യമുളള സിനിമ, അപ്പോൾ 'God Of Acting' അല്ലാതെ മറ്റേത് ഓപ്‌ഷൻ: സംവിധായകൻ നന്ദകിഷോര്‍ അഭിമുഖം

SCROLL FOR NEXT