Film News

തമിഴില്‍ സിനിമയില്‍ നിന്ന് മാറ്റിയെന്നത് വ്യാജവാര്‍ത്ത: ഷെയിന്‍ നിഗം, അഡ്വാന്‍സ് തിരികെ നല്‍കിയത് പുറത്തുവിട്ട് താരം 

THE CUE

മലയാളത്തിലെ നിര്‍മ്മാതാക്കളുടെ വിലക്കിന് പിന്നാലെ തമിഴ് സിനിമയില്‍ നിന്ന് പുറത്താക്കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ഷെയിന്‍ നിഗം. ഡേറ്റുകളുടെ പ്രശ്‌നം മൂലമാണ് വില്ലേജ് ബോയ് എന്ന തമിഴ് സിനിമയില്‍ നിന്ന് പിന്‍മാറിയതെന്ന് ഷെയിന്‍ നിഗം പറയുന്നു. 2019 ഒക്ടോബര്‍ 30ന് തമിഴ് സിനിമയുടെ അഡ്വാന്‍സ് തിരികെ നല്‍കിയെന്നാണ് ഷെയിന്‍ നിഗം തെളിവ് പുറത്തുവിട്ട് പറയുന്നത്.

മലയാളത്തില്‍ നിരവധി സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും സിനിമകള്‍ മുടങ്ങുകയും ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാ സിനിമകളില്‍ നിന്നും ഷെയിന്‍ നിഗത്തെ മാറ്റാന്‍ കേരളത്തിലെ നിര്‍മ്മാതാക്കളുടെ സംഘടന ആലോചിക്കുകയാണ്. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ യോഗം. വെയില്‍ സിനിമയുടെ തുടര്‍ചിത്രീകരണത്തെ ബാധിക്കുന്ന രീതിയില്‍ ഷെയിന്‍ നിഗം മുടി മുറിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഷെയിനിനെതിരെ വധഭീഷണി മുഴക്കുന്ന നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നു.

പിന്നീട് പ്രശ്‌ന പരിഹാരത്തിന് താരസംഘടന അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഇടപെട്ടു. വെയില്‍ ചിത്രീകരണത്തിന് സഹകരിക്കാമെന്നായിരുന്നു ധാരണ. എന്നാല്‍ ലൊക്കേഷനില്‍ മാനസിക പീഡനം നേരിട്ടെന്ന് കാണിച്ച് ഷെയിന്‍ പിന്‍മാറുകയായിരുന്നു. അഞ്ച് ദിവസം ഷൂട്ടിന് സഹകരിച്ചെന്നായിരുന്നു ഷെയിന്‍ നിഗം നല്‍കിയ വിശദീകരണം.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT