Film News

കൊവിഡ് രൂക്ഷം; ഷെയിന്‍ നിഗം ചിത്രം 'വെയില്‍' റിലീസ് മാറ്റി

ഷെയിന്‍ നിഗം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം വെയിലിന്റെ റിലീസ് മാറ്റി വെച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. ജനുവരി 28നാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ തിരുവനന്തപുരത്തിന് പുറമെ കൊല്ലം, പത്തനംതിട്ട , കോട്ടയം, ഇടുക്കി എന്നീ ജില്ലകളും സി കാറ്റഗറിയില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തി. അതിനാല്‍ നാല് ജില്ലകളിലെയും തിയേറ്ററുകള്‍ അടക്കും. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് റിലീസ് തീയതി മാറ്റിയത്.

'തിയേറ്റര്‍ ഉടമകളുടെ അഭ്യര്‍ത്ഥന പരിഗണിച്ചും, കോടിക്കടക്കിന് സിനിമ പ്രേമികളുടെ ആരോഗ്യം കണക്കിലെടുത്തും ഞങ്ങള്‍ വെയില്‍ എന്ന സിനിമയുടെ റിലീസ് മാറ്റിവെക്കുന്നു. നിങ്ങളുടെ അടുത്തുള്ള എല്ലാ തിയേറ്ററുകളിലും വെയില്‍ എത്രയും വേഗം ഉയരുകയും തിളങ്ങുകയും ചെയ്യും.' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ അറിയിച്ചത്.

നവാഗതനായ ശരത് മേനോനാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും. ഷാസ് മുഹമ്മദാണ് ഛായാഗ്രഹണം. പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിങ്ങ് നിര്‍വ്വഹിച്ച ചിത്രത്തിന്റെ ശബ്ദ മിശ്രണം ചെയ്തിരിക്കുന്നത് രംഗനാഥ് രവിയാണ്. ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഷെയിന്‍ നിഗത്തിന് പുറമെ ഷൈന്‍ ടോം ചാക്കോ, ജെയിംസ് എലിയ, ശ്രീരേഖ, സോന ഒളിക്കല്‍, മെറിന്‍ ജോസ്, ഇമ്രാന്‍, സുധി കോപ്പ, ഗീതി സംഗീതിക എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്.

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

SCROLL FOR NEXT