Film News

പൊലീസ് വേഷത്തില്‍ ഷെയിന്‍; 'വേല' ക്യാരക്ടര്‍ പോസ്റ്റര്‍

ശ്യാം ശശി സംവിധാനം ചെയ്ത വേല എന്ന ചിത്രത്തിലെ ഷെയിന്‍ നിഗത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ഷെയിന്‍ എത്തുന്നത്. ഷെയിനിന്റെ അഭിനയ ജീവിതത്തിലെ ആദ്യ പൊലീസ് കഥാപാത്രം കൂടിയാണിത്. ചിത്രത്തില്‍ സണ്ണി വെയിനും പ്രധാന കഥാപാത്രമാണ്.

പാലക്കാടുള്ള ഒരു പൊലീസ് കണ്ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രമാണ് വേല. ഷെയിന്‍ നിഗം, സണ്ണി വെയ്ന്‍ എന്നിവര്‍ക്ക് പുറമെ, സിദ്ധാര്‍ഥ് ഭരതന്‍ അതിഥി ബാലന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. ക്രൈം ഡ്രാമ സ്വഭാവമുള്ള സിനിമയുടെ വേലയുടെ തിരക്കഥയൊരുക്കുന്നത് എം സജാസ് ആണ്.

സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാന്നറില്‍ എസ് ജോര്‍ജ് നിര്‍മ്മിക്കുന്ന സിനിമയില്‍ ബാദുഷാ പ്രൊഡക്ഷന്‍സ് കോ പ്രൊഡ്യൂസറാണ്. വിക്രം വേദ, കൈതി തുടങ്ങിയ സിനിമകളുടെ സംഗീത സംവിധായകന്‍ ആയിരുന്ന സാം.സി.എസ്സാണ് വേലയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണം സുരേഷ് രാജനും വസ്ത്രലങ്കാരം ധന്യ ബാലകൃഷ്ണനുമാണ് കൈകാര്യം ചെയ്യുന്നത്.

തിര പോലെ വ്യത്യസ്‍തമായ സിനിമ, വിനീത് ശ്രീനിവാസന്റെ ത്രില്ലർ ചിത്രം പൂജ റിലീസായി എത്തും: വിശാഖ് സുബ്രഹ്മണ്യം അഭിമുഖം

പ്രേംനസീർ സാർ ലെജന്റ് ആണ്, അദ്ദേഹത്തിനെതിരെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്: ടിനി ടോം

'കേരളം അധികം വൈകാതെ ഒരു വൃദ്ധസദനമാകുമോ'?യുണൈറ്റഡ് കിങ്ഡം ഓഫ് കേരള കണ്ട് ആശങ്ക പ്രകടിപ്പിച്ച് ഡീൻ കുര്യാക്കോസ്

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

SCROLL FOR NEXT