Film News

പ്രണയട്രാക്കില്‍ ഷെയിന്‍, പന്ത്രണ്ട് പാട്ടുകളുമായി ‘ഖല്‍ബ്’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

THE CUE

ഷെയിന്‍ നിഗം നായകനാകുന്ന പുതിയ ചിത്രം ഖല്‍ബിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഇടി, മോഹന്‍ലാല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സിനിമപ്രാന്തന്‍ പ്രൊഡക്ഷന്‍സും അര്‍ജുന്‍ അമരാവതി ക്രീയേഷന്‍സും ചേര്‍ന്നാണ്.

'നിന്നില്‍ തുടങ്ങി നിന്നില്‍ ഒടുങ്ങാന്‍ ഒരുങ്ങുന്ന എന്റെ ഖല്‍ബിന്റെ മിടിപ്പുകള്‍ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. പ്രണയചിത്രമായൊരുക്കുന്ന ഖല്‍ബ് പന്ത്രണ്ടു പാട്ടുകളുമായിട്ടാണ് എത്തുന്നതെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. പ്രകാശ്‌ അലക്‌സ്, വിമല്‍ നാസര്‍, റെനീഷ് ബഷീര്‍, നിഹാല്‍ എന്നിവര്‍ സംഗീതം നിര്‍വഹിക്കുന്ന പാട്ടുകള്‍ക്ക് വരികളെഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. ഈ വര്‍ഷത്തെ ഹിറ്റ് പാട്ടുകളിലൊന്നായ ജാതിക്കാതോട്ടത്തിന്റെ രചയിതാവാണ് സുഹൈല്‍. സംവിധായകനൊപ്പം ചിത്രത്തിന്റെ തിരക്കഥാ രചനയിലും സുഹൈല്‍ പങ്കാളിയായിട്ടുണ്ട്.

പ്രണയത്തിനൊപ്പം ആക്ഷനും പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ സിദ്ധിഖ്, സൈജു കുറുപ്പ്, മുത്തുമണി, ബിനീഷ് കോടിയേരി തുടങ്ങിയവര്‍ ആണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ആലപ്പുഴയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ്. അടുത്ത ഈദിനായിരിക്കും ചിത്രം റിലീസിനെത്തുക. വെയില്‍, ഖുര്‍ബാനി, ഉല്ലാസം എന്നീ ചിത്രങ്ങളാണ് ഷെയിന്റേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അനിമൽ ട്രിലജിയിലെ അവസാന ചിത്രം; 'എക്കോ' ട്രെയ്‌ലർ പുറത്ത്

'പോത്തു ജോയിയുടെ മകളെ പ്രേമിക്കാൻ ധൈര്യമുണ്ടോ'; ഞെട്ടിപ്പിക്കുന്ന വേഷപ്പകർച്ചയിൽ ഹണി റോസ്, 'റേച്ചൽ' ട്രെയിലർ

ആഘോഷമായ് വിലായത്ത് ബുദ്ധ ട്രെയിലർ ലോഞ്ച്; ചിത്രം നവംബർ 21ന് തിയറ്ററുകളിൽ

അമ്മയെ ഫോണ്‍ ചെയ്യാന്‍ പോയ ഡോ.നൗഫല്‍, ഒരു മിനിറ്റിന് ശേഷം അവന്റെ മൃതദേഹമാണ് കണ്ടത്; ഗാസയിലെ നടുക്കുന്ന അനുഭവം പറഞ്ഞ് ഡോ.സന്തോഷ്‌കുമാര്‍

ആറ് യാത്രികർ, എല്ലാം മാറ്റിമറിക്കുന്ന ഒരു യാത്ര; ദൂരൂഹതയുണർത്തി 'ദി റൈഡ്' ഫസ്റ്റ് ലുക്ക്

SCROLL FOR NEXT