Film News

കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക്, ഇനി ഓള്, വിജയത്തുടര്‍ച്ചയില്‍ ഷെയ്‌നിന്റെ മൂന്നാമത്തെ റിലീസ് 

THE CUE

അഭിനേതാവ് എന്ന നിലയിലും താരമെന്ന നിലയിലും യുവനായക നിരയില്‍ മുന്നേറ്റം തുടരുന്ന ഷെയ്ന്‍ നിഗമിന്റെ ഈ വര്‍ഷത്തെ മൂന്നാമത്തെ ചിത്രമാണ് ഓള്. മലയാള സിനിമയെ നിരവധി അന്താരാഷ്ട്ര മേളകളില്‍ തുടര്‍ച്ചയായി എത്തിച്ച ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത സിനിമ ഫെസ്റ്റിവല്‍ പ്രേക്ഷകരില്‍ നിന്ന് ലഭിച്ച വരവേല്‍പ്പിന് പിന്നാലെയാണ് കേരളത്തിലെ തിയറ്ററുകളിലെത്തുന്നത്. സിനിമകളുടെ സെലക്ഷനില്‍ ഷെയ്ന്‍ നിഗം തുടര്‍ച്ചയായി പുലര്‍ത്തുന്ന സൂക്ഷ്മത നടന്‍ എന്ന നിലയില്‍ കയ്യടി നേടിക്കൊടുത്തിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ്‌സിലെ ബോബി, ഇഷ്‌കിലെ സച്ചി എന്നീ കഥാപാത്രങ്ങള്‍ക്ക് പിന്നാലെ വസു എന്ന പെയിന്ററുടെ റോളിലാണ് ഷെയ്ന്‍ നിഗം. ഫാന്റസി സ്വഭാവത്തിലാണ് സിനിമ. ഏറെ കാലത്തിന് ശേഷം മലയാളത്തില്‍ ഫാന്റസി ഗണത്തിലെത്തുന്ന സിനിമ കൂടിയാണ് ഓള്.

ഓള് സിനിമയെക്കുറിച്ച് ഷാജി എന്‍ കരുണ്‍

ഫാന്റസി ഫിലിം ആണ് ഓള്. മനുഷ്യരും ഇതര ജീവജാലങ്ങളുമെല്ലാം ഫാന്റസൈസ് ചെയ്യാറുണ്ട്. നല്ല സ്വപ്‌നം കാണുന്നവരെ നല്ല മനുഷ്യരായാണ് കാണുന്നത്. സ്പ്‌നം നഷ്ടപ്പെട്ട എത്രയോ ആളുകളും നമ്മുക്ക് ചുറ്റും ഉണ്ട്. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ സ്വപ്‌നം നമ്മുക്കെല്ലാം ആവശ്യമാണ്.നമ്മുടെ സിനിമകള്‍ മനുഷ്യരുടെ മനസിലേക്ക് കാര്യമായി കടന്നുപോയിട്ടില്ല. സ്വത്വമില്ലാത്ത രാജസ്ഥാനി ജിപ്‌സിയാണ് കേന്ദ്രം കഥാപാത്രം. കൂട്ടബലാല്‍സംഗം ചെയ്ത് തെളിവ് നശിപ്പിക്കാന്‍ പെണ്‍കുട്ടിയെ കെട്ടിത്താഴ്ത്തുകയാണ്. താഴ്ന്നുപോയ ഒരു ബുദ്ധവിഹാരമാണ് കുട്ടിയെ കെട്ടിത്താഴ്ത്തിയ കായല്‍. നാനൂറോ അഞ്ഞൂറോ വര്‍ഷം മുമ്പാണ് ആ വിഹാരം താഴ്ന്നുപോയത്. അതൊരു ദ്വീപാണ്. അവിടെ പെയിന്ററാകാന്‍ അലഞ്ഞുനടക്കുന്ന ഒരാളുണ്ട്. നിലാവില്‍ മാത്രം പുറം ലോകം കാണുന്ന കുട്ടി ആ പെയിന്ററെ കാണുകയാണ്. അവളുടെ മനസില്‍ ഒളിച്ച് വച്ച സ്‌നേഹം അയാളിലേക്ക് എത്തുകയാണ്. അവളുടെ സ്വപ്‌നം പെയിന്റ് ചെയ്യാമോ എന്നാണ് അവള്‍ ചോദിക്കുന്നത്.

ബാലതാരം എസ്തര്‍ അനില്‍ നായികയായ ആദ്യ സിനിമ കൂടിയാണ് ഓള്. എസ്തര്‍ അവതരിപ്പിക്കുന്ന മായ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് സിനിമ. ഫ്രാന്‍സിസ് ഡി ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, സിറാജുന്നിസ എന്നീ കൃതികളിലൂടെ മലയാളിയുടെ വായനയെ പുതിയ തലത്തിലെത്തിച്ച ടിഡി രാമകൃഷ്ണന്‍ തിരക്കഥാകൃത്താകുന്ന ചിത്രവുമാണ് ഓള്. ഒരു കൂട്ടം ആളുകള്‍ ഒരു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കായലില്‍ താഴ്ത്തുന്നതും ആ കുട്ടിയുടെ തുടര്‍ന്നുള്ള ലോകം ഫാന്റസിയിലൂടെ അനാവരണം ചെയ്യുന്നതുമാണ് സിനിമയുടെ ഉള്ളടക്കം. വിഎഫ്ക്‌സിനും പ്രാധാന്യം നല്‍കിയാണ് സിനിമ. ഈ സിനിമയുടെ ഛായാഗ്രഹണത്തിന് എം ജെ രാധാകൃഷ്ണന് മികച്ച ഛായാഗ്രഹാകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. സെപ്തംബര്‍ 20ന് വെള്ളിയാഴ്ച ഓള് തിയറ്ററുകളിലെത്തും. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്നീ സിനിമകള്‍ നിര്‍മ്മിച്ച ഉര്‍വശി തിയറ്റേഴ്‌സ് ആണ് എവിഎ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ഓള് തിയറ്ററുകളിലെത്തിക്കുന്നത്.

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

SCROLL FOR NEXT