Film News

‘രണ്ട് കോടി നഷ്ടപരിഹാരം വേണം’: ഷെയിന്‍ നിഗത്തിന്റെ വിലക്ക് പിന്‍വലിക്കില്ലെന്ന് നിര്‍മാതാക്കള്‍, ചര്‍ച്ച പരാജയം 

THE CUE

നടന്‍ ഷെയിന്‍ നിഗത്തിന്റെ വിലക്ക് പിന്‍വലിക്കാനാകില്ലെന്ന് നിര്‍മാതാക്കള്‍. നിര്‍മാതാക്കളുടെ സംഘടനയും താരസംഘടനയായ 'അമ്മ'യും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മുടങ്ങിയ സിനിമകള്‍ക്ക് നിര്‍മാതാക്കള്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. എന്നാല്‍ ഇതൊരു മോശം കീഴ്‌വഴക്കമാണെന്നും നഷ്ടപരിഹാരം നല്‍കാനാകില്ലെന്നും അമ്മ ഭാരവാഹികള്‍ അറിയിച്ചു. വിഷയത്തില്‍ സംഘടന ഷെയ്‌നൊപ്പം തന്നെയാണെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

വിവാദങ്ങളെ തുടര്‍ന്ന് മുടങ്ങിപ്പോയ ഖുര്‍ബാനി, വെയില്‍ എന്നീ ചിത്രങ്ങളുടെ നഷ്ടങ്ങള്‍ക്കുള്ള പരിഹാരമായാണ് ഒരു കോടി രൂപ ആവശ്യപ്പെട്ടത്. എന്നാല്‍ തുക നല്‍കാനാകില്ലെന്ന് താരസംഘടന അറിയിക്കുകയായിരുന്നു. നിര്‍മാതാക്കളെ സംബന്ധിച്ച് ഇതൊരു ചെറിയ തുകയാണെങ്കില്‍ അഭിനേതാക്കള്‍ക്ക് ഇതൊരു വലിയ തുകയാണെന്ന് നടന്‍ ബാബുരാജ് ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷെയിന്‍ നിഗത്തെ മാനസികമായി പീഡിപ്പിക്കുന്ന നീക്കം നിര്‍മാതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായെന്നും അമ്മ ഭാരവാഹികള്‍ ആരോപിച്ചു. ഷെയിന്‍ ഡബ്ബിങ് പൂര്‍ത്തിയാക്കിയതിന് ശേഷം പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് നിര്‍മാതാക്കള്‍ വാക്കു നല്‍കിയിരുന്നു. അതിനാലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടത്. ഷെയിന്‍ ഡബ്ബ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഒരുകോടി രൂപ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നു, ഇതേകുറിച്ച് അവര്‍ നേരത്തെ സൂചന പോലും നല്‍കിയിരുന്നില്ലെന്നും അമ്മ ഭാരവാഹികള്‍ പറഞ്ഞു.

ഷെയിന്‍ നിഗത്തിന്‍ ഇനിയും നിര്‍മാതാക്കളുടെ കയ്യില്‍ നിന്ന് പൈസ ലഭിക്കാനുണ്ട്. വേറെ എത്രയോ സിനിമകള്‍ നിന്ന് പോകുന്നു, ആ സിനിമയില്‍ അഭിനയിച്ചവരൊക്കെ അടുത്ത സിനിമകളും ചെയ്യുന്നു. ഷെയിനിന്റെ കാര്യത്തില്‍ മാത്രം എന്താണ് ഇങ്ങനെയെന്നും, ഇക്കാര്യത്തില്‍ വീണ്ടും അമ്മ സംഘടന ചര്‍ച്ച നടത്തുമെന്നും ഇടവേള ബാബു പറഞ്ഞു.

വിജയം ആവ‍ർത്തിക്കാൻ മോഹൻലാൽ; 'വ‍ൃഷഭ' ദീപാവലി റിലീസായെത്തും

ഒടിടിയിൽ ഇനി പേടിയും ചിരിയും നിറയും; സുമതി വളവ് സ്ട്രീമിങ് ആരംഭിക്കുന്നു

ഈ സിനിമയിലെ നായകനും നായികയുമെല്ലാം ആ വളയാണ്: മുഹാഷിന്‍

'സിനിമയ്ക്കുളളിൽ സിനിമ' ഒടിടിയിലേക്ക്; ഒരു റൊണാൾഡോ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നു

ജീത്തു ജോസഫ് - ആസിഫ് അലി ടീമിന്റെ 'മിറാഷ്' അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ചിത്രം നാളെ തിയേറ്ററുകളിലേക്ക്

SCROLL FOR NEXT