Film News

ഗാനരചന, സംഗീതം, ആലാപനം ഷെയിന്‍ നിഗം: ഭൂതകാലത്തിലെ 'രാത്താരമെ' ഗാനം

ഗാനരചനയും, സംഗീത സംവിധാനവും, ആലാപാനവും ചെയ്ത് നടന്‍ ഷെയിന്‍ നിഗം. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭൂതകാലം എന്ന ചിത്രത്തിന് വേണ്ടിയാണ് ഷെയിന്‍ ആദ്യമായി ഗനരചനയും സംഗീത സംവിധാനവും നിര്‍വ്വഹിച്ചത്. ചിത്രത്തിലെ രാത്താരമെ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഷെയിന്‍ നിഗം സമൂഹമാധ്യമത്തിലൂടെ ഗാനം പങ്കുവെച്ചു.

രാത്താരമെയുടെ വീഡിയോ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. രാഹുല്‍ ശിവദാസും ശ്രീകുമാര്‍ ശ്രേയസുമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തില്‍ ഷെയിനിന് പുറമെ രേവതി സൈതു കുറുപ്പ്, ജെയിംസ് എലിയ, ആതിര പട്ടേല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. ഷെഹ്നാദ് ജലാലാണ് ഛായാഗ്രഹണം. ഷഫീക്ക് മുഹമ്മദ് അലിയാണ് എഡിറ്റര്‍.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT