Film News

വിലക്ക് അംഗീകരിക്കാനാകില്ല, മുടങ്ങിപ്പോയ സിനിമകള്‍ തീര്‍ക്കുകയാണ് ഷെയ്ന്‍ ആദ്യം ചെയ്യേണ്ടതെന്ന് ആഷിക് അബു

THE CUE

ഷെയിന്‍ നിഗം പ്രശ്‌നത്തില്‍ നിര്‍മ്മാതാക്കളുടെ ഭാഗത്ത് നിന്നും ഷെയിനിന്റെ ഭാഗത്ത് നിന്നും അപക്വമായ പെരുമാറ്റം ഉണ്ടായെന്ന് സംവിധായകന്‍ ആഷിക് അബു. മുടങ്ങിപ്പോയ സിനിമകള്‍ ചെയ്ത് തീര്‍ക്കുകയാണ് ഷെയ്ന്‍ നിഗം ആദ്യം ചെയ്യേണ്ടത്. നവാഗതരായ സംവിധായകരുടെ സിനിമകളാണത്. അത് പരിഗണിക്കണം. ചില കാര്യങ്ങളില്‍ വളരെ അപക്വമായ രീതിയിലുള്ള പ്രതികരണങ്ങള്‍ ഷെയിനിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. അത് തിരുത്തണം എന്നാണ് അഭിപ്രായം. ഒരു വിഷയം ഉണ്ടായപ്പോഴേ സിനിമ ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞ നിര്‍മാതാക്കളും അതിനെക്കാള്‍ ലാഘവത്തോടെ ആ സിനിമകളെ കണ്ട നടനും ചെയ്തത് തെറ്റാണ്. പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാനാണ് സംഘടനകള്‍ ശ്രമിക്കേണ്ടത്. അല്ലാതെ ഗുരുതരമാക്കാനല്ലെന്നും ആഷിക് അബു. ദേശാഭിമാനിയോടാണ് പ്രതികരണം.

കലാകാരനെ വിലക്കുന്നതും, സിനിമയെ നടന്‍ ലാഘവത്തോടെ സമീപിക്കുന്നതും ശരിയായ നടപടികളല്ല. കരാര്‍ ലംഘനമുണ്ടായാല്‍ വിലക്കുക അല്ല ചെയ്യേണ്ടത്. അംഗീകരിക്കാനാകാത്ത കാര്യമാണത്. നിയമപരമായ കാര്യങ്ങളിലേക്ക് കടക്കാം. പരിഹരിക്കാവുന്ന പ്രശ്നങ്ങളാണ് ഉണ്ടായിട്ടുള്ളത്. എല്ലാവര്‍ക്കും തുല്യ ഉത്തരവാദിത്വമുള്ള മേഖലയാണ് സിനിമ. കരാറില്‍ ഏര്‍പ്പെടുന്നത് മുതല്‍ സംവിധായകനൊപ്പം നടനും എല്ലാവരും ഒരേ മനസ്സോടെ ഇടപെടേണ്ട സ്ഥലമാണതെന്നും ആഷിക് അബു. 'അധികാരസ്ഥാനത്തിരിക്കുന്ന സീനിയര്‍ നിര്‍മാതാക്കളുടെ വാക്കുകള്‍ക്ക് ഷെയ്‌നെപ്പോലൊരു 22കാരന്‍ വില കല്‍പിക്കാത്തത് ചിലപ്പോള്‍ അവരെ ചൊടിപ്പിച്ചിട്ടുണ്ടാകാം. അതാകണം ഈ പ്രശ്‌നം ഇത്രയും ഗുരുതരമാകാന്‍ കാരണവും. പക്ഷേ പ്രശ്‌നം ഗുരുതരമായാല്‍ രണ്ടു കൂട്ടര്‍ക്കും നഷ്ടമല്ലാതെ എന്തു നേട്ടമാണ് ഉണ്ടാകുക ?'

സിനിമ മേഖലയില്‍ ലഹരി ഉപയോഗമുണ്ടെന്ന് നിര്‍മാതാക്കള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ക്ക് അത്തരം അനുഭവങ്ങള്‍ കാണും. അവര്‍ പറയുന്നതു പോലെ പൊലീസ് അന്വേഷണം വരട്ടെയെന്നും ആഷിക് അബു. ഷെയിന്‍ നിഗത്തെ വിലക്കിയതിനോട് യോജിക്കാനാകില്ലെന്ന് സംവിധായകന്‍ രാജീവ് രവിയും നേരത്തെ പറഞ്ഞിരുന്നു.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT