Film News

വിലക്ക് നീക്കാന്‍ ‘അമ്മ’ രംഗത്ത്; ഇന്‍സ്റ്റഗ്രാമില്‍ വിന്റര്‍ ക്യാപ് ചിരിയുമായി ഷെയ്ന്‍ നിഗം

THE CUE

ഷെയ്ന്‍ നിഗത്തിന്റെ വിലക്ക് നീക്കാനും നിര്‍മ്മാതാക്കളുമായുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കാനും അഭിനേതാക്കളുടെ സംഘടനയായ അമ്മ രംഗത്ത്. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കെഎഫ്പിഎ ഭാരവാഹികളുമായി സംസാരിച്ചു. വ്യാഴാഴ്ച്ച കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി അമ്മ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷെയ്ന്‍ നിഗവുമായി ചര്‍ച്ച നടത്തിയതിന് ശേഷമായിരിക്കും നിര്‍മ്മാതാക്കളുമായുള്ള കൂടിക്കാഴ്ച്ച. ബുധനാഴ്ച്ച കൊച്ചിയില്‍ എത്തണമെന്ന് ഷെയ്ന്‍ നിഗത്തിന് അമ്മ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുടങ്ങിയ മൂന്ന് സിനിമകളും പൂര്‍ത്തിയാക്കണമെന്ന് അമ്മ ഭാരവാഹികള്‍ ഷെയ്‌നോട് ആവശ്യപ്പെടും.

നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കുമെതിരെ പ്രതികരണം നടത്തിയ ശേഷം യാത്രയ്ക്ക് പോയ ഷെയ്ന്‍ തിരിച്ചെത്തിയിട്ടില്ല. സംഘടനകള്‍ തമ്മില്‍ അനുനയ ശ്രമങ്ങള്‍ നടക്കുന്നതിനിടെ നടന്റെ പുതിയ ചിത്രം ഇന്‍സ്റ്റഗ്രാം ഫാന്‍ പേജ് പങ്കുവെച്ചു. ഷെയ്ന്‍ വിന്റര്‍ ക്യാപ് ധരിച്ച് ചിരിച്ചുനില്‍ക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഷെയ്ന്‍ നായകനായ 'ഉല്ലാസം', 'വെയില്‍', 'കുര്‍ബാനി' എന്നീ പ്രൊജക്ടുകളാണ് പൂര്‍ത്തിയാക്കാനാകാതെ മുടങ്ങിയിരിക്കുന്നത്. ഉല്ലാസത്തിന്റെ ഡബ്ബിങ്ങാണ് നടക്കാനുള്ളത്. മറ്റ് രണ്ട് ചിത്രങ്ങളുടേയും കഥാപാത്രങ്ങളെ ബാധിക്കുന്ന തരത്തില്‍ ഷെയ്ന്‍ രൂപമാറ്റം വരുത്തിയതാണ് നടനെ വിലക്കിലേക്കെത്തിച്ചത്. ചിത്രീകരണത്തിന് വേണ്ടി മുടക്കിയ ഏഴ് കോടി തിരികെ നല്‍കാതെ ഷെയ്‌നെ പുതിയ ചിത്രങ്ങളില്‍ അഭിനയിപ്പിക്കില്ലെന്നാണ് കെഎഫ്പിഎ നിലപാട്. തനിക്ക് മാനുഷിക പരിഗണന പോലും നല്‍കാതെ ചൂഷണം ചെയ്യുകയാണെന്നും പ്രതികരിക്കുമ്പോള്‍ ഭീഷണിപ്പെടുത്തുകയാണെന്നുമാണ് ഷെയ്ന്‍ നിഗത്തിന്റെ വാദം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുവൈത്ത് ഉപപ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

'രത്ന ശാസ്ത്രം' ഷാർജ അന്താരാഷ്ട്ര പുസ്തകവേദിയില്‍ പ്രകാശനം

ഐഎഫ്എഫ്ഐയിൽ 'തുടരും';ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് തരുൺ മൂർത്തി-മോഹൻലാൽ ചിത്രം

അൽത്താഫ് സലീം - അനാർക്കലി മരിക്കാർ‍ ഒന്നിക്കുന്ന 'ഇന്നസെന്‍റ് ' നാളെ തിയറ്ററുകളിൽ

'ഇത്തിരി പ്രണയവും.. തമാശകളും... കുറച്ച് സസ്പെൻസും'; 'ഇത്തിരി നേരം' ബുക്കിംഗ് ആരംഭിച്ചു

SCROLL FOR NEXT