Film News

ഷെയ്ന് എഡിറ്റ് കാണണം, ശ്രീനാഥ് ഭാസി ഒരേ സമയം പല സിനിമയ്ക്ക് ഡേറ്റ് ; പരാതികളുമായി സിനിമ സംഘടനകള്‍

നടന്‍ ശ്രീനാഥ് ഭാസിക്കും ഷൈന്‍ നിഗത്തിനുമെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് സിനിമ സംഘടനകള്‍. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്നാണ് കൊച്ചിയില്‍ ചേര്‍ന്ന സിനിമ സംഘടനകളുടെ യോഗത്തില്‍ തീരുമാനം. ഇരുതാരങ്ങളെയും വിലക്കുക അല്ലെന്നും നിര്‍മാതാക്കള്‍ക്ക് സ്വന്തം റിസ്‌കില്‍ ഇരുവരെയും അഭിനയിപ്പിക്കാമെന്നും എന്നാല്‍ അതിനുശേഷമുള്ള പരാതികള്‍ സംഘടനകള്‍ കേള്‍ക്കുന്നതല്ലെന്നുമാണ് സംഘടനകളുടെ വാദം.

ശ്രീനാഥ് ഭാസിക്കെതിരെയുള്ള പരാതി

ശ്രീനാഥ് ഭാസി ഒരേ സമയം പല നിര്‍മാതാക്കള്‍ക്ക് ഒരേ ഡേറ്റ് കൊടുക്കുന്നു. കൃത്യസമയത്ത് സെറ്റില്‍ എത്താതിരിക്കുന്നു. കൊടുത്ത ഡേറ്റില്‍ ജോയിന്‍ ചെയ്യാതിരുന്ന ഒരു സിനിമയുടെ സെറ്റില്‍ നിന്നും വിളിച്ച് ചോദിച്ചപ്പോള്‍ ലണ്ടനിലാണെന്നായിരുന്നു മറുപടി. പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ എഗ്രിമെന്റില്‍ താന്‍ ഒപ്പിടില്ലെന്നും എഗ്രിമെന്റ് എന്നത് തന്നെ കുരുക്കാന്‍ വേണ്ടിയാണെന്നും ശ്രീനാഥ് ഭാസി ആരോപിക്കുന്നുവെന്നുമൊക്കെ നടന്‍ ശ്രീനാഥ് ഭാസി ആരോപിക്കുന്നതെന്ന് പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം. രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഷെയ്ന്‍ നിഗത്തിനെതിരെയുള്ള പരാതി

ഷെയ്ന്‍ നിഗം അഭിനയിക്കുന്ന സിനിമ പാതിയാകുമ്പോള്‍ കൂടുതല്‍ പ്രാധാന്യം വേണമെന്നും എഡിറ്റ് കാണമെന്നും ഇല്ലെങ്കില്‍ അഭിനയക്കില്ലെന്നുമെല്ലാം ആവശ്യപ്പെടുന്നു. നിര്‍മാതാവ് സോഫിയ പോളിന്റെ ആര്‍ഡിഎക്സ് എന്ന ചിത്രത്തില്‍ നിന്ന് അടക്കം പരാതിയുണ്ട്.

മറ്റ് പരാതികള്‍

മലയാള സിനിമയില്‍ ലഹരി ഉപയോഗം കൂടുന്നു. പണ്ടൊക്കെ ഒളിച്ചും പാത്തുമായിരുന്നു മയക്കുമരുന്ന് ഉപയോഗിച്ചിരുന്നത് ഇപ്പോള്‍ എല്ലാം പരസ്യമാണ്. എഗ്രിമെന്റില്‍ വ്യക്തമായി പറയുന്നുണ്ട് ഇത്തരം കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അതിനു ശക്തമായി നടപടി എടുക്കുമെന്നും, അതുകൊണ്ടു തന്നെ പലരും ഈ എഗ്രിമെന്റില്‍ ഒപ്പിടാന്‍ തയ്യാറാകുന്നില്ലെന്നും എം. രഞ്ജിത് പറഞ്ഞു.

ലൊക്കേഷനില്‍ താമസിച്ചെത്തുക. സീനിയര്‍ നടന്മാരെയും സംവിധായകരെയുമൊന്നും ബഹുമാനിക്കുന്നില്ല.ചില താരങ്ങള്‍ ഒരു മര്യാദയും പാലിക്കുന്നില്ല അതൊക്കെ സ്വബോധത്തോടെയാണോ എന്ന് പോലും സംശയം ഉണ്ട് എന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT