Film News

‘സ്വര്‍ണം കടത്തണ പ്രോഗ്രാം മോഡേണ്‍ ആണ്’; വിനായകന്റെ നരേഷനില്‍ ഷെയ്‌ന്റെ ‘വലിയ പെരുന്നാള്‍’ ട്രെയിലര്‍

THE CUE

ഷെയ്ന്‍ നിഗം നായകനാകുന്ന പുതിയ ചിത്രം വലിയ പെരുന്നാളിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. അന്‍വര്‍ റഷീദ് അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഡിമല്‍ ഡെന്നിസാണ്. ഈ മാസം 20ന് ക്രിസ്മസ് റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തും.

വിന്റേജ് ഫീല്‍ നല്‍കി ഒരുക്കിയ ട്രെയിലര്‍ ആരംഭിക്കുന്നത് വിനായകന്റെ നരേഷനോടെയാണ്. കൊച്ചിയുടെ പശ്ചാത്തലത്തിലുള്ള കള്ളക്കടത്തും ലഹരി ഉപയോഗവുമെല്ലാം ചിത്രത്തില്‍ പ്രമേയമാകുന്നുവെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. വിമര്‍ശകര്‍ക്കുള്ള മറുപടിയെന്നോണം 'ലഹരി ഉപയോഗിക്കുന്ന ഒരുത്തനും എന്റൊപ്പം ഈ പണിക്കിറങ്ങരുതെന്ന് പറഞ്ഞിട്ടില്ലേ'യെന്ന ഷെയ്‌ന്റെ ഡയലോഗും ട്രെയിലറില്‍ കാണാം.

ഷെയ്നെ കൂടാതെ സൗബിനും ജോജുവും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹിമിക ബോസാണ് ചിത്രത്തിലെ നായിക. 'ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ്' എന്നാണ് ചിത്രത്തിന്റെ കാപ്ഷന്‍.

മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവാണ് ചിത്രം നിര്‍മിക്കുന്നത്. സംവിധായകനും തസ്രീഖ് അബ്ദുള്‍ സലാമും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരേഷ് രാജന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് റെക്സ് വിജയനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നേരത്തെ റിലീസായ പാട്ടുകളും ഷെയ്‌ന്റെ നൃത്തവുമെല്ലാം ശ്രദ്ധയാകര്‍ഷിച്ചിരുന്നു

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT