Film News

‘ട്രാക്ക് മാറ്റി’: സ്‌കേറ്റിംഗ് ബോര്‍ഡില്‍ ഷെയ്ന്‍, ഉല്ലാസം ഫസ്റ്റ് ലുക്ക്  

THE CUE

ഷെയ്ന്‍ നിഗം നായകനാകുന്ന ‘ഉല്ലാസം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. നവാഗതനായ ജീവന്‍ ജോജോ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പരസ്യചിത്രങ്ങളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് നായിക.

റൊമാന്റിക് കോമഡി ജോണറിലൊരുക്കുന്ന ചിത്രത്തില്‍ ഇതുവരെ ചെയ്ത കഥാപാത്രത്തില്‍ നിന്നു മാറി പുതിയൊരു ലുക്കിലാണ് ഷെയ്ന്‍ എത്തുന്നത്.രഞ്ജിത്ത് ശങ്കര്‍, ജിത്തു ജോസഫ്, എന്നിവരുടെ കൂടെ സംവിധാന സഹായിയായിരുന്ന ജീവന്‍ ജോജോയുടെ ആദ്യ സംവിധാന സംരഭം ആണ് ഉല്ലാസം.

സ്വരൂപ് ഫിലിപ്പാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.പ്രവീണ്‍ ബാലകൃഷ്ണനാണ് തിരക്കഥ. അജു വര്‍ഗീസ്, ദീപക് പറമ്പോല്‍, അംബിക, ബേസില്‍ ജോസഫ് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൈതമറ്റം ബ്രദേഴ്‌സിന്റെ ബാനറില്‍ ജോ കൈതമറ്റം ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം നിര്‍വഹിക്കുന്നു. കാല, മാരി, പേട്ട, സിംഗം തുടങ്ങിയ ചിത്രങ്ങളുടെ നൃത്തസംവിധായകനായ ബാബ ഭാസ്‌കറാണ് ചിത്രത്തിന് വേണ്ടി നൃത്തച്ചുവടുകള്‍ ഒരുക്കുന്നത്. എഡിറ്റിംഗ് ജോണ്‍ കുട്ടി. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഊട്ടിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

കുവൈത്ത് ഉപപ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

'രത്ന ശാസ്ത്രം' ഷാർജ അന്താരാഷ്ട്ര പുസ്തകവേദിയില്‍ പ്രകാശനം

ഐഎഫ്എഫ്ഐയിൽ 'തുടരും';ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് തരുൺ മൂർത്തി-മോഹൻലാൽ ചിത്രം

അൽത്താഫ് സലീം - അനാർക്കലി മരിക്കാർ‍ ഒന്നിക്കുന്ന 'ഇന്നസെന്‍റ് ' നാളെ തിയറ്ററുകളിൽ

'ഇത്തിരി പ്രണയവും.. തമാശകളും... കുറച്ച് സസ്പെൻസും'; 'ഇത്തിരി നേരം' ബുക്കിംഗ് ആരംഭിച്ചു

SCROLL FOR NEXT