Film News

അച്ചടക്ക ലംഘനം; ഷമ്മി തിലകനെ പുറത്താക്കാനൊരുങ്ങി 'അമ്മ'

അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് നടന്‍ ഷമ്മി തിലകനെതിരെ നടപടിക്കൊരുങ്ങി താരസംഘടനയായ അമ്മ. ഷമ്മിക്ക് എതിരെ ഭൂരിഭാഗം അംഗങ്ങളും നടപടി ആവശ്യപ്പെട്ടതിനാലാണ് തീരുമാനമെന്ന് അമ്മ ഭാരവാഹികള്‍ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഷമ്മി സംഘടക്കെതിരെ തുടര്‍ച്ചയായി നിലപാടെടുക്കുന്നു. അതിനാല്‍ പുറത്താക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ നിര്‍വാഹക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഷമ്മി തിലകനോട് വിശദീകരണം തേടുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തിനിടെ ഷമ്മി തിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ദൃശ്യങ്ങള്‍ ചിത്രീകരിക്കാനുള്ള സാഹചര്യം എന്തായിരുന്നു എന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി ഷമ്മി തിലകനില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. പക്ഷെ ഇക്കാര്യത്തില്‍ ഷമ്മി തിലകന്‍ മറുപടി നല്‍കിയിരുന്നില്ല. ഇത്തരത്തില്‍ നിഷേധ സമീപനം സ്വീകരിച്ചതും പുറത്താക്കാനുള്ള തീരുമാനത്തിന് കാരണമായെന്നാണ് സൂചന.

അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയിലാണ് അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നത്. യോഗത്തില്‍ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ജാമ്യം ലഭിച്ച നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവും പങ്കെടുത്തു.

ബലാത്സംഗം ചെയ്‌തെന്ന പുതുമുഖ നടിയുടെ പരാതിക്ക് പിന്നാലെ വിദേശത്ത് ഒളിവില്‍ കഴിയുകയായിരുന്ന വിജയ് ബാബു കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെത്തിയത്. വിജയ് ബാബുവിന് കര്‍ശന വ്യവസ്ഥകളോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT