Film News

ഇതെന്റെ മകള്‍ മില്ല, മകളെ പരിചയപ്പെടുത്തി ഷക്കീല

മലയാളത്തില്‍ സോഫ്റ്റ് പോണ്‍ സ്വഭാവമുള്ള മസാല സിനിമകളിലൂടെയാണ് പ്രേക്ഷകരിലെത്തിയതെങ്കിലും നിലപാടുകളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മാതൃക തീര്‍ത്തയാളാണ് ഷക്കീല.

മലയാളിയേയും മലയാള സിനിമയെയും വഴിതെറ്റിച്ചയാളെന്ന് മുദ്രകുത്തി ഷക്കീലയെ എക്കാലവും വിചാരണ ചെയ്യാനും ക്രൂശിക്കാനും വെമ്പുന്നതാണ് മലയാളിയുടെ സദാചാര കാപട്യം. സിനിമയും അഭിനയവും പ്രൊഫഷനായിരുന്നുവെന്നും ലഭിച്ച അവസരങ്ങള്‍ക്കൊത്ത് അഭിനയിക്കുകയായിരുന്നുവെന്ന് ആവര്‍ത്തിച്ചിട്ടും ഷക്കീലയെ ഉള്‍ക്കൊള്ളാനും അഭിനേത്രിയെന്ന നിലയില്‍ അംഗീകരിക്കാനുമുള്ള വിമുഖത പൊതുബോധത്തിനുണ്ടായിരുന്നു.

ഇപ്പോഴിതാ മകള്‍ മില്ലയെ പരിചയപ്പെടുത്തിയിരിക്കുകയാണ് താരം. തനിക്ക് കൂട്ടായി ഒരു വളര്‍ത്തുമകളുണ്ടെന്ന് ഷക്കീല നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഫാഷന്‍ ഡിസൈനറായ മില്ലയാണ് ഷക്കീലയുടെ മകള്‍. ട്രാന്‍സ്‌ജെന്‍ഡറായ മില്ലയെ ഷക്കീല ദത്തെടുത്ത് ജീവിതത്തിന്റെ ഭാഗമാക്കുകയായിരുന്നു.

കുക്കു വിത്ത് കോമാളി എന്ന റിയാലിറ്റി ഷോയില്‍ വച്ചാണ് വിജയ് ടിവിയില്‍ ഷക്കീല വളര്‍ത്തുമകളെക്കുറിച്ച് സംസാരിച്ചത്. ജീവിക്കാനുള്ള കരുത്ത് മകളാണെന്നും ഷക്കീല പറഞ്ഞിരുന്നു.

ലുലു ഗ്രൂപ്പ്‌ ആസ്ഥാനം സന്ദർശിച്ച് ചൈനയിൽ നിന്നുള്ള ഉന്നത പ്രതിനിധി സംഘം

‘ഒരോണം, ഒരാത്മാവ്, ഒരു കുടുംബം’: 18 രാജ്യക്കാർ ഒത്തു ചേർന്ന ഓണാഘോഷം ദുബായിൽ

കർണാടകയിലെ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന ആരോപണം; 'ലോക'യിലെ ഡയലോഗിൽ മാറ്റംവരുത്തുമെന്ന് നിര്‍മ്മാതാക്കള്‍

"ലോക ഫ്രാഞ്ചൈസിയിൽ അഞ്ച് സിനിമകൾ വേണമെന്ന് തീരുമാനിക്കുന്നത് ദുൽഖറിനോട് കഥ പറഞ്ഞതിന് ശേഷം"

ബോക്സ് ഓഫീസ് പവർ കാട്ടി 'സൂപ്പർവുമൺ'; മികച്ച കളക്ഷനുമായി 'ലോക'

SCROLL FOR NEXT