Film News

ഷാജി എൻ കരുണിന്റെ ഓള് 20ന്; തിയറ്ററിലെത്തിക്കുന്നത് ഉർവശി തിയറ്റേഴ്‌സ്

THE CUE

ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത പുതിയ ചിത്രം 'ഓളി'ന്റെ റിലീസ് പ്രഖ്യാപിച്ചു. ഷെയ്ന്‍ നിഗമും എസ്തര്‍ അനിലും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സെപ്തംബര്‍ 20ന് റിലീസ് ചെയ്യും. ഉര്‍വശി തിയ്യേറ്റേഴ്‌സാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഗോവന്‍ അന്താരാഷ്ട്ര മേളയിലെ ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടന ചിത്രമായിരുന്നു 'ഓള്'.

അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഷാജി എന്‍ കരുണ്‍ പുതിയ ചിത്രവുമായെത്തുന്നത്. 2014ല്‍ പുറത്തിറങ്ങിയ സ്വപാനമായിരുന്നു ഇതിന് മുന്‍പ് പുറത്തിറങ്ങിയ ഷാജി എന്‍ കരുണ്‍ ചിത്രം. അന്തരിച്ച ഛായാഗ്രഹകന്‍ എംജെ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ഛായാഗ്രഹകനുള്ള ദേശീയ പുരസ്‌കാരം എംജെ രാധാകൃഷ്ണന് ലഭിച്ചതും ഓളിലൂടെയാണ്.

സുഹൃത്തുക്കളെ ,കലാമൂല്യമുള്ള സിനിമകള്‍ എന്നും സിനിമക്കും സമൂഹത്തിനും അനിവാര്യമാണ് , നമ്മുടെ കൊച്ചു മലയാളത്തിന്റെ ഖ്യാതി ലോകമെമ്പാടും എത്തിച്ച ഒട്ടനവധി പ്രഗത്ഭരുണ്ട് , അതില്‍ ഞാനേറ്റവും ബഹുമാനിക്കുന്ന ഗുരുതുല്യനായ സംവിധായകനാണ് ഷാജി എന്‍ കരുണ്‍ സര്‍ , അദ്ദേഹം സംവിധാനം ചെയ്ത ‘ഓള്’ എന്ന ചിത്രം തീയേറ്ററുകളില്‍ എത്തിക്കാനുള്ള ഭാഗ്യം ‘ഉര്‍വ്വശി തീയേറ്റേഴ്‌സിനു’ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. 
സന്ദീപ് സേനന്‍

സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് കൂടിയായ എഴുത്തുകാരന്‍ ടി ഡി രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടിഡി രാമകൃഷ്ണന്റെ ആദ്യത്തെ തിരക്കഥയാണ് ചിത്രം. ചിത്രത്തിന്റെ ടീസര്‍ നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു.

ഒരു തുരുത്തിന്റെ പശ്ചാത്തലത്തിലാണ് ഓള് ഒരുക്കിയിരിക്കുന്നത്.ബാധ ഒഴിപ്പിക്കലും മന്ത്രവാദവും കുലത്തൊഴിലായിട്ടുള്ള ഒരു കുടുംബത്തിലെ പുതിയ തലമുറയില്‍ പെട്ട ഒരു യുവാവായ വാസുവായിട്ടാണ് ഷെയ്ന്‍ ചിത്രത്തിലെത്തുന്നത്. പെയിന്റിങ്ങ് ഇഷ്ടപ്പെടുന്ന വാസുവും പ്രായപൂര്‍ത്തി ആകുന്നതിന് മുന്‍പ് കൂട്ട ബലാത്സംഗത്തിന് ഇരയായി കായലിനടയില്‍ കെട്ടിതാഴ്ത്തപ്പെട്ട പെണ്‍കുട്ടിയും തമ്മിലുണ്ടാവുന്ന ബന്ധമാണ് ചിത്രം.

കനി സുകൃതി,രാധിക, കാദംബരി ശിവായ, കാഞ്ചന, പി ശ്രീകുമാര്‍, എസ് ഗോപാലകൃഷ്ണന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എവി അനൂപാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

ഡിജിറ്റല്‍ മീഡിയ വളരുന്നത് ഭീഷണി, പരസ്യ വരുമാനത്തിന്റെ 70 ശതമാനവും കൊണ്ടുപോകുന്നു; ഡിസ്‌നി ഇന്ത്യ മുന്‍ മേധാവി കെ.മാധവന്‍

ധ്യാനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; 'ഭീഷ്മർ' ഫസ്റ്റ് ലുക്ക് പുറത്ത്

'പക്കാ തിയറ്റർ മെറ്റീരിയൽ തന്നെ,അതിഗംഭീര ക്ലൈമാക്സ്'; 'കാന്താര ചാപ്റ്റർ 1' പ്രേക്ഷക പ്രതികരണം

SCROLL FOR NEXT