Film News

ആഷിക് അബുവിന്റെ 'നീലവെളിച്ചം' ലൊക്കേഷനിൽ ശൈലജ ടീച്ചർ

ആഷിക് അബു സംവിധാന ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് നീലവെളിച്ചം. വൈക്കം മുഹമ്മദ് ബഷീറിന്‍റെ ഭാര്‍ഗവീനിലയം എന്ന തിരക്കഥയുടെ അടിസ്ഥാനത്തിലൊരുക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം കണ്ണൂരില്‍ പുരോഗമിക്കുകയാണ്. നീലവെളിച്ചത്തിന്‍റെ സെറ്റില്‍ കെ.കെ ശൈലജ ടീച്ചര്‍ എത്തിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടി റിമ കല്ലിങ്കല്‍.

ശൈലജ ടീച്ചറുമായുള്ള ചിത്രം സോഷ്യല്‍ മീഡിയയിലൂടെ റിമ പങ്കുവെച്ചു. നീലവെളിച്ചത്തിന്‍റെ സംവിധായകന്‍ ആഷിക് അബു, നിര്‍മ്മാതാവും നടിയുമായ റിമ എന്നിവര്‍ക്കൊപ്പം ശൈലജ ടീച്ചര്‍ ഇരിക്കുന്ന ചിത്രമായിരുന്നു അത്.

ടൊവിനൊ തോമസ്, റിമ കല്ലിങ്ങൽ, റോഷൻ മാത്യൂ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ എന്നിവരുടെ പേരുകൾ പുറത്തുവിട്ടാണ് ചിത്രം ആദ്യം പ്രഖ്യാപിച്ചത്.

ടൊവിനൊ തോമസ്, റിമ കല്ലിങ്ങൽ, റോഷൻ മാത്യൂ എന്നിവരെക്കൂടാതെ രാജഷ് മാധവൻ, ഉമ കെപി, പൂജാ മോഹൻരാജ്, ദേവകി ഭാഗി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഒ.പി.എം സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മത്തിൽ അണിയറപ്രവർത്തകരോടൊപ്പം മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ, എം.വി ജയരാജൻ, കെ.കെ ഷൈലജ ടീച്ചർ, കിൻഫ്ര റീജ്യണൽ മാനേജർ മുരളി കൃഷ്ണൻ തുടങ്ങിയ പ്രമുഖരും സന്നിഹിതരായിരുന്നു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT