Film News

'സാധാരണക്കാരായ ആളുകൾ അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും നിറവേറ്റാൻ ശ്രമിക്കുന്ന കഥ' ; ഷാരൂഖ് ഖാൻ ചിത്രം ഡങ്കി ടീസർ

ഷാരൂഖ് ഖാനെ നായകനാക്കി രാജ്‌കുമാർ ഹിറാനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡങ്കി. ഷാരൂഖ് ഖാന്റെ പിറന്നാൾ പ്രമാണിച്ച് ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഒരു കോമഡി ഫാമിലി എന്റെർറ്റൈനെർ ആയിരിക്കും ചിത്രമെന്ന സൂചനയാണ് ടീസർ നൽകുന്നത്. ലളിതവും സാധാരണക്കാരായ ആളുകൾ അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും നിറവേറ്റാൻ ശ്രമിക്കുന്ന കഥ. ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്, നിങ്ങൾ എല്ലാവരും ഞങ്ങളോടൊപ്പം വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്ന് ടീസർ ഷെയർ ചെയ്തുകൊണ്ട് ഷാരൂഖ് ഖാൻ ട്വിറ്ററിൽ കുറിച്ചു. ചിത്രം ഡിസംബറിൽ ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തും.

റെഡ് ചില്ലിസ് എന്റർടൈൻമെന്റ്, ജിയോ സ്റ്റുഡിയോസ്, രാജ്‌കുമാർ ഹിറാനി ഫിലിംസ് ചേർന്നാണ് ചിത്രം നിർമിക്കുന്നത്. തപ്‍സി പന്നു, വിക്കി കൗശൽ, ബൊമൻ ഇറാനി, ദിയ മിർസ, ധർമേന്ദ്ര തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. സി.കെ മുരളീധരൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം പ്രീതം ആണ്. രാജ്കുമാർ ഹിറാനി, അഭിജാത് ജോഷി, കനിക ധില്ലൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

രൺബീർ കപൂറിനെ നായകനാക്കി ഒരുക്കിയ സഞ്ജുവാണ് രാജ്‌കുമാർ ഹിറാനിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ജവാൻ, പത്താൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രമാണ് ഡങ്കി. രണ്ടു ചിത്രങ്ങളും ബോക്സ് ഓഫീസിൽ നിന്ന് 1000 കോടിക്ക് മുകളിൽ സ്വന്തമാക്കിയിരുന്നു.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT