റിലീസ് പിന്നിട്ട് രണ്ടാം ആഴ്ച്ചയിലേക്ക് കടക്കുമ്പോഴും ഷാഹി കബീര്‍ ചിത്രം റോന്തിന് തിയറ്ററുകളിൽ മികച്ച പ്രതികരണം. ദിലീഷ് പോത്തന്‍- റോഷന്‍ മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാഹി കബീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോന്ത്. ചിത്രത്തിലെ ദിലീഷ് പോത്തന്റെയും റോഷൻ മാത്യുവിന്റെയും പ്രകടനങ്ങൾക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇരുവരുടെയും കരിയർ ബെസ്റ്റ് പ്രകടനമാണ് ചിത്രത്തിൽ കാണാൻ സാധിക്കുക എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇലവീഴാപൂഞ്ചിറക്ക് ശേഷം ഷാഹീ കബീർ സംവിധാനം ചെയ്ത ചിത്രമാണ് റോന്ത്. രണ്ട് സാധാരണക്കാരായ പോലീസുകാരുടെ ഒരു രാത്രിയിലെ ആത്മസംഘർഷങ്ങളിലൂടെ ചിത്രത്തിന്റെ കഥ നടക്കുന്നത്.
“ഒരുപാട് കഥാപാത്രങ്ങൾ സിനിമയിൽ ചെയ്തിട്ടുണ്ടെങ്കിലും റോന്തിലെ യോഹന്നാൻ എന്ന കഥാപാത്രത്തിന് കിട്ടിയ അത്രയും അഭിനന്ദനങ്ങൾ എനിക്ക് സിനിമ ജീവിതത്തിൽ ഇതുവരെ കിട്ടിയിട്ടില്ല. സിനിമ നന്നാകും എന്ന ധൈര്യം എനിക്കുണ്ടായിരുന്നു. പക്ഷെ ഒരു നടൻ എന്ന നിലയിൽ ഇത്രയും അഭിനന്ദനം കിട്ടുമെന്ന് കരുതിയില്ല. മാത്രമല്ല അത് വലിയ സർപ്രൈസ് കൂടിയായിരുന്നു”ദിലീഷ് പോത്തൻ
യോഹന്നാൻ ദിൻനാഥ് എന്നിങ്ങനെയുള്ള രണ്ട് പോലീസുകാരും രാത്രി പട്രോളിംഗിനിറങ്ങുന്ന അവരുടെ ജീവിത്തതിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കുഞ്ചാക്കോ ബോബൻ, ജീത്തു ജോസഫ്, സൈജു കുറുപ്പ്, ബെന്ന്യാമിൻ, ജിയോ ബേബി, ഡോൾവിൻ കുര്യക്കോസ്, നഹാസ് ഹിദായത്ത്, തരുൺ മൂർത്തി, മാലാ പാർവതി തുടങ്ങി സിനിമ രംഗത്തുനിന്നും നിരവധി പേർ റോന്തിനെ പ്രശംസിച്ച് മുന്നോട്ട് വന്നിരുന്നു. കേരളത്തിന് പുറമേ വിദേശത്തും റോന്തിന് മികച്ച കളക്ഷനാണ്. കനത്ത മഴയെ അതിജീവിച്ചാണ് ചിത്രം കേരളത്തിലെ തീയ്യേറ്ററുകളിൽ നിന്നും പണം വാരുന്നത്.
“റോന്തിന് കിട്ടുന്ന വലിയ സ്വീകാര്യതയിൽ ഏറെ സന്തോഷമുണ്ട്. പ്രത്യേകിച്ച് ആദ്യ വീക്കെന്റിൽ എനിക്ക് ലഭിച്ച പ്രതികരണങ്ങൾ. വലിയ രീതിയിൽ കഷ്ടപ്പെട്ടു ചെയ്ത സിനിമായണ് റോന്ത്. അത് പ്രേക്ഷകർക്ക് ഇഷ്ടമാകും എന്നും അറിയാമായിരുന്നു. എന്നാൽ ഇപ്പോൾ കിട്ടുന്ന ഈ വലിയ പിൻതുണ സത്യത്തിൽ പ്രതീക്ഷിക്കാത്തതാണ്. ഈ സിനിമ എന്നും എനിക്ക് സ്പെഷലായിരിക്കും”റോഷൻ മാത്യു
നൈറ്റ് പ്രട്രോളിംഗിന്റെ പശ്ചാചത്തലത്തിൽ വീണ്ടും പോലീസ് യൂണിഫോമിനുള്ളിലെ മനുഷ്യരുടെ കഥ പറയുകയാണ് റോന്തിലൂടെ സംവിധായകൻ ഷാഹീ കബീർ. ഫെസ്റ്റിവൽ സിനിമാസിന് വേണ്ടി പ്രമുഖ സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്ചേഴ്സിനു വേണ്ടി വിനീത് ജെയിനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അമൃത പാണ്ഡേയാണ് സഹനിർമ്മാതാവ്. ടൈംസ് ഗ്രൂപ്പിന്റെ സബ്സിഡറി കമ്പനിയായ ജംഗ്ലീ പിക്ച്ചേഴ്സ് ആദ്യമായാണ് മലയാളത്തിൽ ഒരു ചിത്രം നിർമ്മിക്കുന്നത്. സുധി കോപ്പ, അരുൺ ചെറുകാവിൽ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യൽ മീഡിയ താരങ്ങളായ ലക്ഷ്മി മേനോൻ, ബേബി നന്ദുട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മനേഷ് മാധവനാണ് റോന്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. അനിൽ ജോൺസൺ തീർത്ത പശ്ചാത്തല സംഗീതവും പ്രേക്ഷകരുടെ കയ്യടി നേടുന്നു. റോന്തിന്റെ അണിയറയിൽ ഇവരാണ്: ഗാനരചന അൻവർ അലി. എഡിറ്റർ- പ്രവീൺ മംഗലത്ത്, ദിലീപ് നാഥാണ് പ്രൊഡക്ഷൻ ഡിസൈനർ, അസോസിയേറ്റ് പ്രൊഡ്യൂസർ- കൽപ്പേഷ് ദമനി, സൂപ്രവൈസിംഗ് പ്രൊഡ്യൂസർ- സൂര്യ രംഗനാഥൻ അയ്യർ, സൗണ്ട് മിക്സിംഗ്- സിനോയ് ജോസഫ്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ- അരുൺ അശോക്, സോനു കെ.പി, ചീഫ് അസോസിയറ്റ് ഡയറക്ടർ- ഷെല്ലി ശ്രീസ്, പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവട്ടത്ത്, കോസ്റ്റ്യൂം ഡിസൈനർ- ഡിനോ ഡേവിസ്, വൈശാഖ്, മേക്കപ്പ് - റോണക്സ് സേവ്യർ, സ്റ്റിൽസ്- അബിലാഷ് മുല്ലശ്ശേരി, ഹെഡ് ഓഫ് റവന്യൂ ആന്റ് കേമേഴ്സ്യൽ- മംമ്ത കാംതികർ, ഹെഡ് ഓഫ് മാർക്കറ്റിംഗ്- ഇശ്വിന്തർ അറോറ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ- മുകേഷ് ജെയിൻ, പിആർഒ- സതീഷ് എരിയാളത്ത്, പിആർ& മാർക്കറ്റിംഗ് സ്ട്രാറ്റജി- വർഗീസ് ആന്റണി, കണ്ടന്റ് ഫാക്ടറി. പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്സ്.