Film News

'പത്താന്‍ ദുരന്തമാകും', നിങ്ങള്‍ വിരമിക്കു എന്ന് ട്വീറ്റ്; മറുപടി കൊടുത്ത് ഷാരൂഖ് ഖാന്‍

പത്താന്‍ എന്ന ചിത്രം ഒരു ദുരന്തമായിരിക്കും നിങ്ങള്‍ വിരമിച്ചോളു എന്ന് ട്വീറ്റ് ചെയ്ത വ്യക്തിയ്ക്ക് മറുപടി നല്‍കി നടന്‍ ഷാരുഖ് ഖാന്‍. കുട്ടി, ഇങ്ങനെയല്ല മുതിര്‍ന്നവരോട് സംസാരിക്കേണ്ടത് എന്നായിരുന്നു ഷാരൂഖ് ഖാന്റെ മറുപടി. ആസ്‌ക് എസ്ആര്‍കെ എന്ന ഹാഷ് ടാഗില്‍ ഷാരൂഖ് ഖാന്‍ ട്വിറ്ററില്‍ നടത്തിയ ക്യു ആന്റ് എയിലായിരുന്നു ഇത്തരമൊരു പ്രതികരണം വന്നത്.

അതോടൊപ്പം തന്നെ പത്താന്‍ കാണുന്നതിനെ ഉദ്ദേശമെന്താണെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. 'ദൈവമേ, ഈ മനുഷ്യര്‍ വളരെ ആഴമുള്ളവരാണ്. ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണ് എന്തിന്റെയും ഉദ്ദേശ്യം എന്താണ് ക്ഷമിക്കണം. ഞാന്‍ അത്തരത്തില്‍ ആഴത്തില്‍ ചിന്തിക്കുന്ന ഒരാളല്ല', എന്നായിരുന്നു ചോദ്യത്തിന് ഷാരൂഖ് ഖാന്‍ കൊടുത്ത പ്രതികരണം.

ജനുവരി 25ന് തിയേറ്ററിലെത്തുന്ന പത്താന്‍ നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരുഖ് ഖാന്റെ മുഴുനീള നായക റോള്‍ ചെയ്യുന്ന ചിത്രമാണ്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തത് സിദ്ധാര്‍ത്ഥ് ആനന്ദ് ആണ്. ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. യാഷ് രാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിലേതായി രണ്ട് ഗാനങ്ങളാണ് ഇതുവരെ പുറത്തിറങ്ങിയത്. ബേഷറം രങ്ക് എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ സംഘപരിവാര്‍ അനുകൂലികള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പാട്ടില്‍ ദീപിക ധരിച്ച ബിക്കിനിയുടെ നിറം കാവി ആയതാണ് വിമര്‍ശനത്തിനും ആക്രമണങ്ങള്‍ക്കും വഴിയൊരുക്കിയത്.

ഒരു തീപ്പൊരി മതി, ആളിക്കത്താൻ; അതിന് വേണ്ടി നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കണം: ഷിബിന്‍ എസ് രാഘവ്

രാജ്യത്തെ മികച്ച സംരംഭങ്ങളിലൊന്ന്; MYOPക്ക് ഭാരത് സംരംഭകത്വ അവാർഡ്

വരുന്നു മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം; 'വൃഷഭ' ടീസർ സെപ്റ്റംബർ 18ന്

ഇത് എന്‍റെ കരിയറിലെ ആദ്യത്തെ നെഗറ്റീവ് ഷെയിഡ് കഥാപാത്രം, കൗതുകം തോന്നിച്ച ഒന്ന്: ധ്യാന്‍ ശ്രീനിവാസന്‍

'കഞ്ചാവിന്റെ ആദ്യപുകയിൽ ഹൃദയാഘാതം' ഇത് ഗുരുതരം | Dr. Jo Joseph Interview

SCROLL FOR NEXT