Film News

എസ്.ആർ.കെ പ്ലസ്; സ്വന്തം ഒ.ടി.ടിയുമായി ഷാറൂഖ്, കൈകോർക്കാൻ അനുരാഗ് കശ്യപ്

പത്താന്‍ എന്ന തന്‍റെ അടുത്ത ചിത്രത്തിന്‍റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ആരാധകരെ വീണ്ടും ഞെട്ടിച്ച് ഷാറൂഖ് ഖാന്‍. എസ്.ആര്‍.കെ+ എന്ന തന്‍റെ സ്വന്തം ഒടിടി പ്ലാറ്റ്ഫോം ലോഞ്ച് ചെയ്യുന്നു എന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയ ഹാന്‍റിലിലൂടെ ഷാറൂഖ് ഖാന്‍ പുറത്തുവിട്ടത്. സംവിധായകന്‍ അനുരാഗ് കശ്യപിനൊപ്പം കൈ കോര്‍ത്താണ് താരത്തിന്‍റെ പുതിയ ഒടിടി പ്ലാറ്റ്ഫോം രംഗത്തെത്തുന്നത്.

കുച്ച് കുച്ച് ഹോനേ വാലേ ഹേ, ഒടിടി കെ ദുനിയാ മേം എന്ന ക്യാപ്ഷനോടെയാണ് തന്‍റെ പുതിയ സംരംഭമായ എസ്.ആര്‍.കെ പ്ലസിന്‍റെ പോസ്റ്റര്‍ ഷാറൂഖ് പങ്കുവെച്ചത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രഖ്യാപനം എന്നായിരുന്നു ഈ ലോഞ്ചിനെ കരണ്‍ ജോഹര്‍ വിശേഷിപ്പിച്ചത്. തന്‍റെ സ്വപ്ന സാഫല്യ നിമിഷമാണ് ഇതെന്നും എസ്.ആര്‍.കെയുമൊത്ത് കൈകോര്‍ക്കുന്നുവെന്നും സംവിധായകന്‍ അനുരാഗ് കശ്യപ് ട്വിറ്ററിലൂടെ അറിയിച്ചു.

ഒരു നീണ്ട ഇടവേളക്ക് ശേഷം ഷാറൂഖ് ഖാന്‍ നായകനാകുന്ന പത്താന്‍റെ അനൌണ്‍സ്മെന്‍റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. 2018ന് ശേഷം ഷാറൂഖ് ബിഗ് സ്ക്രീനിലെത്തുന്നത് 2023ല്‍ റിലീസിനൊരുങ്ങുന്ന പത്താനിലൂടെയായിരിക്കും. അതിനിടെയാണ് പുതിയ ഒടിടി പ്ലാറ്റ്ഫോമുമായി അദ്ദേഹം രംഗത്തെത്തുന്നത്.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT