Film News

'മന്നത്ത്' വില്‍ക്കാനുണ്ടോയെന്ന് ആരാധകന്‍, മറുപടിയുമായി ഷാരൂഖ് ഖാന്‍

പതിവുപോലെ ഷാരൂഖ് ഖാന്‍ ആരാധകരുമായി നടത്തിയ സംവാദത്തിനിടെ ഒരാള്‍ ചോദിച്ച ചോദ്യവും അതിന് നടന്‍ നല്‍കിയ മറുപടിയുമായാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഷാരൂഖിന്റെ മുംബൈയിലെ വസതിയായ 'മന്നത്ത്' വില്‍ക്കുന്നുണ്ടോ എന്നായിരുന്നു ട്വിറ്ററില്‍ ആരാധകന്റെ ചോദ്യം.

'മന്നത്ത് ഒരിക്കലും വില്‍ക്കാനുള്ളതല്ല, ആവശ്യപ്പെടാനുള്ളതാണ്. ഇത് ഓര്‍മ്മ വെച്ചാല്‍ ജീവിതത്തില്‍ ചിലത് നേടാനാകും', മറുപടിയായി ഷാരൂഖ് ഖാന്‍ കുറിച്ചു. ഉറുദുവില്‍ മന്നത്ത് എന്ന വാക്കിന് അര്‍ത്ഥം ദൈവത്തോടുള്ള പ്രാര്‍ത്ഥന അഥവാ അപേക്ഷ എന്നാണ്. ഇത് സൂചിപ്പിച്ചായിരുന്നു ഷാരൂഖിന്റെ മറുപടി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അമ്പതിനായിരത്തില്‍ അധികം ലൈക്കുകളും ആറായിരത്തില്‍ അധികം ഷെയറുകളുമാണ് ഷാരൂഖിന്റെ മറുപടിക്ക് ലഭിച്ചത്. കൊവിഡ് കാലത്ത് എന്തൊക്കെയാണ് പരിപാടികള്‍ എന്ന മറ്റൊരു ചോദ്യത്തിന്, കുട്ടികള്‍, വ്യായാമം, ഐപിഎല്‍ കാണല്‍ എന്നായിരുന്നു ഷാരൂഖ് ഖാന്‍ നല്‍കിയ മറുപടി. പ്രശസ്തരല്ലാത്ത സുഹൃത്തുക്കളുമായി ഭക്ഷണം കഴിക്കാന്‍ പോയാല്‍ നിങ്ങള്‍ പണം നല്‍കുമോ അതോ ഷെയര്‍ ചെയ്ത് നല്‍കുമോ എന്ന ചോദ്യത്തിന്, പ്രശസ്തിയൊന്നും വിഷയമല്ല, സുഹൃത്തുക്കളാകും പണം നല്‍കുക എന്നും, താന്‍ പണം കയ്യില്‍ കരുതാറില്ലെന്നും മറുപടിയായി ഷാരൂഖ് പറഞ്ഞു.

Shah Rukh Khan Reply To Fan's Question

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT