Film News

ബോക്‌സ് ഓഫീസില്‍ തിരികെയെത്താന്‍ ഹിറാനിക്കൊപ്പം ഷാരൂഖ്, ഡുങ്കി ഈ മാസം മുതല്‍

ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് മേക്കര്‍ രാജ്കുമാര്‍ ഹിറാനിക്കൊപ്പം ഷാരൂഖ് ഖാന്‍. ഡുങ്കി എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് ഹിറാനിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്നത്. ഷാരൂഖും ഹിറാനിയുമൊത്തുള്ള വീഡിയോയിലൂടെയാണ് സിനിമയുടെ പ്രഖ്യാപനം.

തപ്‌സി പന്നുവാണ് നായിക. 2023 ഡിസംബര്‍ 22നാണ് റിലീസ്. ആദ്യ ഷെഡ്യൂള്‍ ഈ മാസം ആരംഭിക്കും. അടുത്ത ഷെഡ്യൂള്‍ പഞ്ചാബിലായിരിക്കും. ജിയോ സ്റ്റുഡിയോസിനൊപ്പം ഷാരൂഖിന്റെ റെഡ് ചചില്ലീസ് എന്റര്‍ടെയിന്‍മെന്റും രാജ്കുമാര്‍ ഹിറാനി ഫിലിംസും നിര്‍മ്മാണ പങ്കാളികളാകുന്നു.

രണ്‍ബീര്‍ കപൂറിന് സഞ്ജുവിനെയും ആമിറിന് പികെയെയും സഞ്ജയ് ദത്തിന് മുന്നാഭായിയും നല്‍കിയത് പോലെ എനിക്കായി എന്തെങ്കിലുമുണ്ടോ എന്ന് ഷാരൂഖ് ചോദിക്കുന്നതാണ് ഫണ്‍ മട്ടിലൊരുക്കിയ ടീസറിലെ

ഉള്ളടക്കം. രാജ്കുമാര്‍ ഹിറാനിയാണ് ഡുങ്കിയുടെ തിരക്കഥ. അഭിജാത് ജോഷിയാണ് സഹരചയിതാവ്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT