'കിംഗ്' എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന് പരിക്ക്. മുംബൈയിലെ ഗോള്‍ഡന്‍ ടുബാക്കോ സ്റ്റുഡിയോയില്‍ സംഘട്ടനരംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് നടന് പരിക്കേറ്റതെന്ന് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുഎസിൽ നിന്നുമാണ് ഷാരൂഖ് ചികിത്സ നേടിയത്.ഇപ്പോൾ താരം കുടുംബത്തോടൊപ്പം യുകെയിലെ വീട്ടിൽ വിശ്രമത്തിലാണ്.
പരിക്ക് ഗുരുതരമല്ലെന്നും നിലവില്‍ സുഖം പ്രാപിച്ചുവരികയാണെന്നുമാണ് റിപ്പോർട്ടുകൾ. ഒരുമാസത്തെ വിശ്രമം നടന് നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതേ തുടർന്ന് സിനിമയുടെ ചിത്രീയകരണം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സെപ്റ്റംബറില്‍ ഷൂട്ടിങ് പുനഃരാരംഭിക്കുമെന്നാണ് സൂചന.
ഷാരൂഖ് ഖാനും മകൾ സുഹാനയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് കിംഗ്. ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന സിനിമ സിദ്ധാർഥ് ആനന്ദ് ആണ് സംവിധാനം ചെയ്യുന്നത്. ദീപിക പദുക്കോണ്‍, അഭിഷേക് ബച്ചന്‍, അനില്‍ കപൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.