Film News

'ദില്‍വാലേ ദുല്‍ഹാനിയേ ലേ ജായേങ്കേ, 25 വര്‍ഷം'; ലണ്ടനില്‍ ഷാരൂഖിന്റെയും കാജോളിന്റെയും വെങ്കല പ്രതിമ സ്ഥാപിക്കും

ഷാരൂഖ് ഖാന്‍ കാജോള്‍ ജോഡികളുടെ സൂപ്പര്‍ഹിറ്റ് സിനിമയായിരുന്ന ദില്‍വാലേ ദുല്‍ഹാനിയേ ലേ ജായേങ്കേ പുറത്തിറങ്ങി 25 വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഇതിനിടെ ലണ്ടനിലെ ലെയ്‌സെസ്‌റ്റെര്‍ സ്‌ക്വയറില്‍ ഷരൂഖിന്റെയും കാജോളിന്റെയും വെങ്കല പ്രതിമ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഹാര്‍ട്ട് ഓഫ് ലണ്ടന്‍ ബിസിനസ് അലയന്‍സ്.

ലണ്ടന്‍ നഗരത്തില്‍ ചിത്രീകരിച്ച സിനിമയിലെ ഒരു രംഗമാകും ലെയ്‌സെസ്‌റ്റെര്‍ സ്‌ക്വയറില്‍ പുനരാവിഷ്‌കരിക്കപ്പെടുക എന്നാണ് റിപ്പോര്‍ട്ട്. 'സീന്‍സ് ഇന്‍ ദ സ്‌ക്വയര്‍' എന്ന മൂവി ട്രയലിന്റെ ഭാഗമായാകും ഷാരൂഖിന്റെയും കാജോളിന്റെയും പ്രതിമയും സ്ഥാപിക്കുക. പ്രശസ്തമായ ലോകസിനിമകളുടെ രംഗങ്ങളും കഥാപാത്രങ്ങളും സീന്‍സ് ഇന്‍ ദ സ്‌ക്വയര്‍ മൂവി ട്രയലിന്റെ ഭാഗമായി ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

1995 ഒക്ടോബര്‍ 20നായിരുന്നു യഷ് ചോപ്ര ചിത്രം ദില്‍വാലേ ദുല്‍ഹാനിയേ ലേ ജായേങ്കേ റിലീസ് ചെയ്തത്. ഇന്ത്യയിലും വിദേശത്തും മികച്ച കളക്ഷന്‍ നേടിയ ചിത്രം, തിയേറ്ററുകളില്‍ ഏറ്റവും കൂടുതല്‍ കാലം പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്ന് കൂടിയാണ്.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT