Film News

'അഭിമാനവും അപമാനവും ഒരു മായയ്ക്കും മറയ്ക്കാനാവില്ല'; സമാന്തയുടെ ശാകുന്തളം, ട്രെയ്‌ലര്‍

നടി സമാന്ത കേന്ദ്ര കഥാപാത്രമായ ശാകുന്തളത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. തെലുങ്ക്, തമിഴ്, മലയാളം, കന്നട, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഫെബ്രുവരി 17ന് ചിത്രം തിയേറ്ററിലെത്തും.

കാളിദാസന്റെ 'അഭിജഞാന ശാകുന്തളം' ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ സംവിധായകന്‍ ഗുണശേഖരാണ്. അഞ്ച് ഭാഷകളില്‍ ഒരുങ്ങിയ ചിത്രം ത്രീ.ഡിയിലാണ് റിലീസ് ചെയ്യുന്നത്. സമാന്ത ടൈറ്റില്‍ റോളിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്.

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ സുപരിചിതനായ ദേവ് മോഹനാണ് സമാന്തയുടെ നായകന്‍. ദുഷ്യന്ത മഹാരാജാവിന്റെ വേഷമാണ് ദേവ് മോഹന്‍ അവതരിപ്പിക്കുന്നത്. ദേവ് മോഹന് പുറമെ സച്ചിന്‍ ഖേദേക്കര്‍, കബീര്‍ ബേദി, ഡോ.എം മോഹന്‍ ബാബു, പ്രകാശ് രാജ്, മധുബാല, ഗൗതമി, അദിതി ബാലന്‍, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത എന്നിവരും ചിത്രത്തിലുണ്ട്. അതോടൊപ്പം അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അല്ലു അര്‍ഹ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ശാകുന്തളം.

നീലിമ ഗുണയാണ് ശാകുന്തളത്തിന്റെ നിര്‍മ്മാതാവ്. ശേഖര്‍ വി ജോസഫ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ പ്രവിന്‍ പുഡിയാണ്. മണി ശര്‍മ്മ സംഗീത സംവിധാനം.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT