Film News

'ഓരോ ദിവസവും നാല് മണിക്കൂറിലധികം എടുത്താണ് ആ മേക്കപ്പ് ഒരുക്കിയത്'; ‘തീയേറ്റർ’ പ്രോസ്തറ്റിക് മേക്കപ്പ് വീഡിയോയുമായി സേതു

‘തീയേറ്റർ’ എന്ന ചിത്രത്തിനായി ചെയ്ത പ്രോസ്തറ്റിക് മേക്കപ്പിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ട് പ്രോസ്തറ്റിക് മേക്കപ്പ് ആര്‍ട്ടിസ്റ്റായ സേതു ശിവാനന്ദന്‍. റിമ കല്ലിങ്കലിന്റെ കഥാപാത്രത്തിനായി ചെയ്ത മേക്കപ്പിന്റെ വീഡിയോയാണ് സേതു പുറത്തുവിട്ടിരിക്കുന്നത്. ഈ പ്രോസ്തറ്റിക് മേക്കപ്പ് ഒരുക്കിയതിന്റെ വിവിധ ഘട്ടങ്ങളും സേതു ഈ വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്.

സജിൻ ബാബു കഥ പറഞ്ഞതിന് പിന്നാലെ വിവിധ ഘട്ടങ്ങളായി സ്കിന്നിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ കളിയിലും പിന്നീട് സിലിക്കണിലുമായി ഒരുക്കിയെടുത്തു. ഓരോ ദിവസവും നാല് മണിക്കൂറിലധികം സമയമാണ് ഈ മേക്കപ്പ് ഒരുക്കുന്നതിന് ആവശ്യമായി വന്നതെന്നും റിമ കല്ലിങ്കൽ വലിയ പിന്തുണ തങ്ങളുടെ ടീമിന് നൽകിയെന്നും സേതു പറയുന്നുണ്ട്.

അഞ്ജന ടാക്കീസിൻ്റെ ബാനറിൽ അഞ്ജന ഫിലിപ്പ് നിർമിച്ച് സന്തോഷ് കോട്ടായി സഹ നിർമാണം നിർവഹിച്ച് സജിൻ ബാബു സംവിധാനം ചെയ്ത് റിമ കല്ലിങ്കൽ കേന്ദ്ര കഥാപാത്രമായ ചിത്രമാണ് 'തീയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി'. 48-ാമത് കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച നടിക്കുള്ള അവാർഡ്, പ്രത്യേക ജൂറി അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി ശ്രദ്ധേയമായ അംഗീകാരങ്ങൾ ഇതിനകം 'തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി'ക്ക് ലഭിച്ചിട്ടുണ്ട്. ടൈം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, സിനിവി-സിഎച്ച്ഡി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

സ്ത്രീ കഥാപാത്രങ്ങളെ എഴുതുന്നതിന് പ്രചോദനം എന്റെ ചേച്ചിമാർ: മാരി സെൽവരാജ്

Its not just an Announcement - Its a Statement; ക്യൂബ്സ് എന്റർടെയ്ൻമെന്റസിനൊപ്പം മമ്മൂട്ടി

തിരുനെല്ലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലുണ്ടായത് വലിയ കുറ്റകൃത്യം, ഒറ്റപ്പെട്ട വിഷയമല്ല; എം.ഗീതാനന്ദന്‍ അഭിമുഖം

'ആശാനി'ലെ ആശാനായി ഇന്ദ്രൻസ്; സിനിമയുടെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

ആന്ധ്രാ മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം : നിക്ഷേപകരെ ആന്ധ്രയിലേക്ക് ക്ഷണിച്ച് ചന്ദ്രബാബു നായിഡു; വിശാഖപട്ടണത്ത് ലുലുമാളുയരും

SCROLL FOR NEXT