Film News

സെക്കന്‍ഡ് ഷോ പുനസ്ഥാപിച്ചു, തിയറ്ററുകള്‍ വീണ്ടും സജീവമാകും

സംസ്ഥാനത്തെ തിയറ്ററുകളില്‍ സെക്കന്‍ഡ് ഷോ പുനസ്ഥാപിക്കാന്‍ തീരുമാനം. ഫിലിം ചേംബര്‍, തിയറ്ററുടമകളുടെ സംഘടന ഫിയോക് തുടങ്ങിയവരുടെ നിവേദനത്തിലാണ് തീരുമാനം. സെക്കന്‍ഡ് ഷോ അനുവദിക്കുന്ന കാര്യത്തില്‍ കൊവിഡ് കോര്‍ കമ്മിറ്റി ചര്‍ച്ച നടത്തിയെന്നും ഇത് പ്രകാരം തിയറ്ററുകളുടെ പ്രവര്‍ത്തന സമയം 12മണി മുതല്‍ രാത്രി 12 വരെ എന്നാക്കി മാറ്റിയെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.ജയതിലക് ഉത്തരവില്‍ വ്യക്തമാക്കുന്നു.

സെക്കന്‍ഡ് ഷോ അനുവദിക്കമെന്നാവശ്യപ്പെട്ട് ഫിലിം ചേംബര്‍ ഭാരവാഹികള്‍ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയെ കണ്ടിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ സിനിമാ മന്ത്രി എ.കെ ബാലനുമായും മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച സാധ്യമായിരുന്നില്ല.

സെക്കന്‍ഡ് ഷോ അനുവദിച്ചില്ലെങ്കില്‍ മാര്‍ച്ച് റിലീസുകള്‍ കൂട്ടത്തോടെ മാറ്റേണ്ടിവരുമെന്നും തിയറ്ററുകള്‍ അടച്ചിടേണ്ട സാഹചര്യമാമെന്നും നിര്‍മ്മാതാക്കളും വിതരണക്കാരും വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് 4 ന് റിലീസ് നിശ്ചയിച്ചിരുന്ന മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് മാര്‍ച്ച് 11നും, പാര്‍വതി തിരുവോത്ത് നായികയായ വര്‍ത്തമാനം മാര്‍ച്ച് 12നും തിയറ്ററുകളിലെത്തും.

ടൊവിനോ തോമസ് ചിത്രം കള, മമ്മൂട്ടിയുടെ വണ്‍, പാര്‍വതി-ബിജു മേനോന്‍ ചിത്രം ആര്‍ക്കറിയാം, അജഗജാന്തരം, അനുഗ്രഹീതന്‍ ആന്റണി എന്നിവയും മാര്‍ച്ച് റിലീസായി പരിഗണിക്കുന്നുണ്ട്.

കേസിന്റെ ഭാഗമാകാൻ റെഡി അല്ലേ; 'പെണ്ണ് കേസ്' നാളെ തിയറ്ററുകളിൽ

'2007 കാലഘട്ടത്തിൽ ഒരു സ്ത്രീ നടത്തിയ തട്ടിപ്പിൽ നിന്ന് പ്രചോദനം കൊണ്ട സിനിമ'; പെണ്ണ് കേസിനെക്കുറിച്ച് സംവിധായകൻ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

ഓസ്കർ 2026; മികച്ച ചിത്രത്തിനായുള്ള നാമനിർദേശപട്ടികയിൽ ഇടം നേടി കാന്താരയും തൻവി ദി ഗ്രേറ്റും

ഇന്ത്യൻ സംഗീതത്തിന്‍റെയും കലകളുടെയും സംഗമം “രംഗോത്സവ് – ദ് ഇന്ത്യൻ നൈറ്റ്” ഈ മാസം 18ന് ഷാർജയിൽ

SCROLL FOR NEXT