Film News

'കോടതി ഇടവേളയില്‍ സിനിമ മാത്രം, സച്ചിയില്ലെങ്കില്‍ ഞാനിവിടെ എത്തില്ലായിരുന്നു'; സേതു

സച്ചി ഇല്ലായിരുന്നുവെങ്കില്‍ താന്‍ സിനിമയില്‍ എത്തില്ലായിരുന്നുവെന്ന് തിരക്കഥാകൃത്ത് സേതു. തന്നെ മനസിലാകാത്തവരുടെയിടത്ത് സച്ചി-സേതുവിലെ സേതുവെന്ന് പറഞ്ഞാണ് താന്‍ പരിചയപ്പെടുത്താറുള്ളതെന്നും സേതു വിതുമ്പലോടെ പ്രതികരിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഞങ്ങള്‍ ഒരുമിച്ച് തുടങ്ങിയതാണ്. സച്ചിയില്ലായിരുന്നുവെങ്കില്‍ എനിക്ക് സിനിമയുടെ പരിസരത്ത് പോലും എത്താന്‍ പറ്റില്ലായിരുന്നു. ഹൈക്കോടതിയില്‍ ഒരുമിച്ച് പ്രാക്ടീസ് ചെയ്യുമ്പോഴാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. രണ്ട് പേര്‍ക്കും സിനിമയോടായിരുന്നു താല്‍പര്യം. പിന്നീട് ഇടവേളകളിലെല്ലാം ഞങ്ങളുടെ ചര്‍ച്ചയും സിനിമയായിരുന്നു. രണ്ടുപേരും ഒരുമിച്ച് സിനിമയിലേക്ക് ശ്രമിച്ചുകൂടേ എന്ന് ചിന്തിച്ചു, അങ്ങനെയാണ് റോബിന്‍ഹുഡ് എന്ന സിനിമയ്ക്ക് തിരക്കഥ എഴുതുന്നത്. അത് അന്ന് നടക്കാതെ പോയി. പിന്നീടാണ് 2007ല്‍ ചോക്ലേറ്റ് വരുന്നത്.'

'സത്യം പറഞ്ഞാല്‍ ബ്ലാങ്ക് ആയ അവസ്ഥയാണ് ഇത്. എന്നെ മനസിലാകാത്തവരുടെ ഇടത്ത്, സേതുവാണ് സച്ചി-സേതുവിലെ സേതു എന്ന് പറഞ്ഞാണ് ഞാന്‍ പരിചയപ്പെടുത്താറ്. ഒരിക്കല്‍ പിരിഞ്ഞിരുന്നുവെങ്കിലും സച്ചി-സേതു കൂട്ടായ്മ ഞങ്ങള്‍ സ്വപ്‌നം കണ്ടിരുന്നു. അതൊന്നും ഇനിയില്ല', വാക്കുകള്‍ പൂര്‍ത്തിയാക്കാനാകാതെ സേതു മാധ്യമങ്ങളോട് പറഞ്ഞു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT