Film News

'സ്ക്രിപ്റ്റാണ് ഏറ്റവും വലിയ ഹീറോ'; സിനിമയിൽ എല്ലാവരും ഒരുപോലെ പ്രധാനപ്പെട്ടവരാണെന്ന് വിജയ് സേതുപതി

സ്ക്രിപ്റ്റാണ് ഏറ്റവും വലിയ ഹീറോ എന്ന് നടൻ വിജയ് സേതുപതി. ചിലർ ഒരു സിനിമയുടെ മ്യൂസിക്ക് നല്ലതാണെങ്കിൽ മ്യൂസിക്കാണ് ആ സിനിമയുടെ ഹീറോ എന്ന് പറയും എന്നാൽ അങ്ങനെയൊന്നില്ല എന്ന് വിജയ് സേതുപതി പറയുന്നു. ഒരു ഹീറോയെ വച്ച് മാത്രം പടം വിജയിക്കില്ലെന്നും സിനിമയിലെ എല്ലാ ഡിപ്പാർട്ട്മെന്റും ഒരുമിച്ച് നല്ല രീതിയിൽ പ്രവർത്തിച്ചാൽ മാത്രമേ ഒരു സിനിമ ജനങ്ങളിലേക്ക് എത്തിച്ചേരുകയുള്ളൂ എന്നും മഹാരാജ സിനിമയുടെ പ്രസ്സ് മീറ്റിൽ വിജയ് സേതുപതി പറഞ്ഞു.

വിജയ് സേതുപതി പറഞ്ഞത്:

എല്ലാ കഥയ്ക്കും സ്ക്രിപ്റ്റാണ് ഫസ്റ്റ് ഹീറോ. അതിനെ ഹീറോ എന്ന് തന്നെ പറയണം എന്നില്ല. ഇപ്പോൾ ഒരു പടത്തിലെ മ്യൂസിക്ക് നല്ലതാണെങ്കിൽ മ്യൂസിക്കാണ് ഹീറോ എന്ന് പറയും അങ്ങനെയൊന്നില്ല. അതെല്ലാം അവരവരുടെ പോർഷൻസ് മാത്രമാണ്. എന്നെ സംബന്ധിച്ച് ഹീറോ വലിയ ആളാണെങ്കിൽ അയാളെ വച്ച് മാത്രം പടം വിജയിക്കില്ല. എല്ലാവരും എല്ലാ കഥാപാത്രങ്ങളും എല്ലാ ഡിപ്പാർട്ട്മെന്റും എല്ലാ ജോലിയും ഇപ്പോൾ‍‌ ഞങ്ങൾ ഇവിടെ വന്ന് പ്രമോഷൻ ചെയ്യുന്നത് വരെയുള്ള എല്ലാ ഡിപ്പാർട്ട്മെന്റും അവരുടെ ജോലി നല്ല പോലെ ചെയ്താൽ മാത്രമേ അത് ജനങ്ങളിലേക്ക് എത്തുകയുള്ളൂ. അതുകൊണ്ട് എല്ലാവരും ഒരു പോലെ സിനിമയിൽ പ്രധാനപ്പെട്ടതാണ് എന്നാണ് ഞാൻ പറയുന്നത്.

വിജയ് സേതുപതിയെ പ്രധാന കഥാപാത്രമാക്കി നിതിലന്‍ സ്വാമിനാഥൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് മഹാരാജ. ബോക്സ് ഓഫീസിൽ മികച്ച വിജയമായി മുന്നേറുന്ന ചിത്രം കേരളത്തിൽ നിന്നും മികച്ച അഭിപ്രായമാണ് നേടുന്നത്. മഹാരാജയ്ക്ക് കേരളത്തിലെ പ്രേക്ഷകർ നൽകിയ ഗംഭീര വരവേൽപ്പിനും വിജയ് സേതുപതി പ്രസ്സ് മീറ്റിൽ നന്ദി അറിയിച്ചു. ചിത്രത്തിൽ അനുരാ​ഗ് കശ്യപും നട്ടി (നടരാജ്), ഭാരതിരാജ, അഭിരാമി, സിംഗംപുലി, കൽക്കി എന്നിവരും അഭിനയിച്ചിട്ടുണ്ട്. പാഷൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറിൽ സുധൻ സുന്ദരവും ജഗദീഷ് പളനിസാമിയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

ധന്വന്തരിയുടെ ആദ്യ അന്താരാഷ്ട്ര കേന്ദ്രം ദുബായില്‍ തുടങ്ങി

റോഷൻ മാത്യുവും സെറിൻ ശിഹാബും പ്രധാന വേഷങ്ങളിൽ; 'ഇത്തിരി നേര’ത്തിന്റെ ടീസർ റിലീസ് ചെയ്തു

ലോകയുടെ വിജയം കാണുമ്പോൾ വലിയ സന്തോഷം, ചിത്രം കണ്ടിട്ട് കല്യാണിക്ക് മെസ്സേജ് അയച്ചിരുന്നു: മമിത ബൈജു

'മലയാളികളെ മോശമായി ചിത്രീകരിച്ചു എന്ന് കരുതുന്നില്ല'; 'പരംസുന്ദരി' ട്രോളുകളിൽ രഞ്ജി പണിക്കർ

Prithviraj in BEAST MODE; കിടിലൻ ഗ്ലിംപ്സ് വീഡിയോയുമായി 'ഖലീഫ' ടീം

SCROLL FOR NEXT