Film News

സെന്ന ഹെഗ്ഡെയുടെ '1744 വൈറ്റ് ഓള്‍ട്ടോ' റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍

സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത '1744 വൈറ്റ് ആള്‍ട്ടോ' റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. 2023 ജനുവരി 25 മുതല്‍ ഫെബ്രുവരി 5 വരെ നടക്കുന്ന ചലച്ചിത്ര മേളയില്‍ ഔദ്യോഗിക എന്‍ട്രിയായാണ് സിനിമ എത്തുന്നത്. ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത 'ഫാമിലി' എന്ന ചിത്രവും മേളയില്‍ സ്‌ക്രീന്‍ ചെയ്യുന്നുണ്ട്.

ഡാര്‍ക്ക് ഹ്യൂമര്‍ വിഭാഗത്തില്‍ ചിത്രീകരിച്ച സിനിമയാണ് '1744 വൈറ്റ് ആള്‍ട്ടോ'. തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ചിത്രത്തില്‍ ഷറഫുദീന്‍, വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍, ആനന്ദ് മന്മദന്‍, നില്‍ജ കെ ബേബി, അരുണ്‍ കുര്യന്‍ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സെന്ന ഹെഗ്‌ഡെ, അര്‍ജുന്‍ ബി, ശ്രീരാജ് രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കബനി ഫിലിംസിന്റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത 'ഫാമിലി' എന്ന ചിത്രം ഐഎഫ്എഫ്ആറില്‍ വേള്‍ഡ് പ്രീമിയറിനായി ഒരുങ്ങുകയാണ്. വിനയ് ഫോര്‍ട്ട്, മാത്യു തോമസ്, ദിവ്യ പ്രഭ, നില്‍ജ കെ ബേബി എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍.

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

SCROLL FOR NEXT