Film News

പ്രശാന്ത് പിള്ളയുടെ സംഗീതത്തില്‍ ‘സേവ് ദ ഡേറ്റ് സോങ്’ ; ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’യിലെ ആദ്യ ഗാനം

THE CUE

'സേവ് ദ ഡേറ്റ്' പോസ്റ്ററിന് പിന്നാലെ റൊമാന്റിക് ഗാനവുമായി 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' ടീം. ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. അനു എലിസബത്തിന്റെ വരികള്‍ക്ക് പ്രശാന്ത് പിള്ള സംഗീതം നല്‍കിയിരിക്കുന്നു. ശ്രീകാന്ത് ഹരിഹരനും പ്രീതി പിള്ളയും ചേര്‍ന്നാണ് ഗാനം ആലപിച്ചത്.

'മിന്നല്‍ വില്ലായ് പെണ്ണേ...' എന്ന് തുടങ്ങുന്ന ഗാനത്തില്‍ അരുണ്‍ കുര്യനും ശാന്തി ബാലചന്ദ്രനുമാണ് അഭിനയിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള 'സേവ് ദ ഡേറ്റ്' പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ തെറ്റിദ്ധാരണ ഉണര്‍ത്തിയിരുന്നു. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ഹാഷ് ടാഗ് കണ്ടതിന് പിന്നാലെയാണ് പോസ്റ്ററിലുള്ളത് സിനിമയിലെ രംഗമാണെന്ന് പ്രേക്ഷകര്‍ മനസിലാക്കിയത്. ചര്‍ച്ചയായ പോസ്റ്ററിന് പിന്നാലെയാണ് ഇപ്പോള്‍ സേവ് ദ ഡേറ്റ് സോങ്ങ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വെടിവഴിപാടിന് ശേഷം ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ. വിനയ് ഫോര്‍ട്ടാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനുമോള്‍, ശ്രിന്ദ, അലന്‍സിയര്‍, മധുപാല്‍, സുനില്‍ സുഖദ, ടിനി ടോം എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സ്പയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറല്‍ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഫെബ്രുവരി 21ന് തിയേറ്ററുകളിലെത്തും.

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT