Film News

സവാല്‍പേട്ട് തെരുവില്‍ മാത്യുവും നസ്ലെനും ; നെയ്മറിലെ പുതിയ തമിഴ് ഗാനം

നവാഗതനായ സുധി മാഡിസണ്‍ സംവിധാനം ചെയ്യുന്ന 'നെയ്മര്‍' എന്ന ചിത്രത്തിലെ 'സവാല്‍പേട്ട്' എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങി. ഷാന്‍ റഹ്‌മാന്‍ സംഗീതം നല്‍കി വിഷ്ണു എടവണ്‍ വരികളെഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് അരുണ്‍ രാജ കാമരാജും, ദീപക് ബ്ലൂവും ചേര്‍ന്നാണ്. ചിത്രത്തില്‍ മാത്യുവിനും നസ്ലെനുമൊപ്പം പ്രധാനകഥാപാത്രമായി എത്തുന്നത് നെയ്മര്‍ എന്ന പേരില്‍ തന്നെയുള്ള നായയാണ്. നെയ്മറെ തിരക്കി സവാല്‍പ്പേട്ട് എന്ന തമിഴ്‌നാടന്‍ ഗ്രാമത്തിലെത്തുന്ന മാത്യുവിനെയും നസ്ലെനെയുമാണ് പാട്ടില്‍ കാണുന്നത്. ചിത്രത്തിന്റെ മേക്കിംഗ് ഉള്‍പ്പെട്ട ലിറിക് വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.

വിജയരാഘവന്‍ ജോണി ആന്റണി തുടങ്ങിയവർ ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. രണ്ടര മാസം പ്രായമുള്ള നാടന്‍ നായയെ എടുത്ത് പരിശീലിപ്പിച്ചാണ് സിനിമ ചിത്രീകരിച്ചത്. ഷാന്‍ റഹ്‌മാനും ഗോപി സുന്ദറുമാണ് ചിത്രത്തിന്റെ സംഗീതം. ദേശിയ അവാര്‍ഡ് ജേതാവായ വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ ശബ്ദ മിശ്രണം നിര്‍വ്വഹിച്ചിരിക്കുന്നത്. ആല്‍ബിന്‍ ആന്റണി ഛായഗ്രഹണം നിര്‍വ്വഹിക്കുന്നു.

നൗഫല്‍ അബ്ദുള്ളയാണ് നെയ്മറിന്റെ ചിത്രസംയോജനം. നിമേഷ് താനൂര്‍ കലാസംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ഫീനിക്‌സ് പ്രഭുവാണ് ആക്ഷന്‍ കൊറിയോഗ്രാഫി. മഞ്ജുഷ രാധാകൃഷ്ണന്‍ കോസ്റ്റ്യൂമും ഞ്ജിത്ത് മണലിപറമ്പില്‍ മേക്കപ്പും നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു പി കെ, എക്സിക്യുട്ടിവ് പ്രൊഡ്യൂസര്‍ ഉദയ് രാമചന്ദ്രന്‍, വിഫ്എക്‌സ് ഡിജിറ്റല്‍ ടര്‍ബോ മീഡിയ, സ്റ്റില്‍സ് ജസ്റ്റിന്‍ ജെയിംസ് എന്നിവരുമാണ് 'നെയ്മര്‍' എന്ന ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT