Film News

ഗോവ രാജ്യാന്തരമേളയില്‍ കയ്യടി നേടി സൗദി വെള്ളക്ക

ഗോവയില്‍ നടക്കുന്ന ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ കയ്യടി നേടി സൗദി വെള്ളക്ക. ഡിസംബര്‍ 2ന് തിയറ്ററുകളിലെത്തുന്ന സൗദി വെള്ളക്കയുടെ വേള്‍ഡ് പ്രിമിയര്‍ ആണ് ഇന്ത്യന്‍ പനോരമയില്‍ നടന്നത്.

തിരക്കഥാകൃത്തും സംവിധായകനുമായ തരുണ്‍ മൂര്‍ത്തി, നിര്‍മ്മാതാവ് സന്ദീപ് സേനന്‍, കേന്ദ്രകഥാപാത്രമായ ലുക് മാന്‍, ദേവി വര്‍മ്മ, ബിനു പപ്പു, ധന്യ അനന്യ, നില്‍ജ കെ ബേബി സഹനിര്‍മ്മാതാവ് ഹരീന്ദ്രന്‍ എന്നിവര്‍ ഗോവ രാജ്യാന്തര മേളയില്‍ സ്‌ക്രീനിംഗിന് എത്തിയിരുന്നു. ഓപ്പറേഷന്‍ ജാവ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രമാണ് സൗദി വെള്ളക്ക.

Saudi Vellakka Release
സൗദി വെള്ളക്ക

ഉര്‍വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ ആണ് നിര്‍മ്മാണം. യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കിയൊരുക്കിയ സിനിമയില്‍ ലുക്മാന്‍, ബിനു പപ്പു, സുജിത് ശങ്കര്‍, ദേവി വര്‍മ്മ, വിന്‍സി അലോഷ്യസ്, ധന്യ അനന്യ,ഗോകുലന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു.

രസകരവും കൗതുകം നിറഞ്ഞതുമായ ഒരു കേസും അതിന് പിന്നിലുള്ളവരുടെ യാത്രയുമാണ് സൗദി വെള്ളക്കയുടെ പ്രമേയം. സത്താര്‍ എന്ന കഥാപാത്രമായി ലുക്മാനും ബ്രിട്ടോയുടെ റോളില്‍ ബിനു പപ്പുവും ആയിഷ ഉമ്മയുടെ റോളില്‍ നവാഗതയായ ദേവി വര്‍മ്മയുമെത്തുന്നു. ദേവി രാജേന്ദ്രന്‍, റിയാ സൈനു, സ്മിനു സിജോ, സജീദ് പട്ടാളം, അബു വളയംകുളം എന്നിവരും പ്രധാന താരങ്ങളാണ്. . അന്‍വര്‍ അലിയുടെ വരികള്‍ക്ക് പാലി ഫ്രാന്‍സിസ് ഈണം പകര്‍ന്നിരിക്കുന്നു.

അമ്പിളി, പാച്ചുവും അല്‍ഭുതവിളക്കും എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ശരണ്‍ വേലായുധന്‍ ഛായാഗ്രഹണവും ഉണ്ട, തല്ലുമാല എന്നീ സിനിമകളുടെ എഡിറ്ററായ നിഷാദ് യൂസഫ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം -സാബു വിതുര മേക്കപ്പ് -മനു.കോസ്റ്റ്യും - - ഡിസൈന്‍ - മഞ്ജു ഷാ രാധാകൃഷ്ണന്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -- ബിനു പപ്പു, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ .-സംഗീത് സേനന്‍, കോ- പ്രൊഡ്യൂസര്‍ -ഹരീന്ദ്രന്‍. ഉര്‍വ്വശി തീയേറ്റേഴ്‌സ് തന്നെയാണ് സൗദി വെള്ളക്ക പ്രദര്‍ശനത്തിനെത്തിക്കുന്നത്.

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT