Film News

ഒത്തിരി പറയാനുള്ള ഞങ്ങളുടെ വെള്ളക്ക: 'സൗദി വെള്ളക്ക' ഫസ്റ്റ് ലുക്ക്

ഉര്‍വ്വശി തീയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദിപ് സേനന്‍ നിര്‍മ്മിക്കുന്ന 'സൗദി വെള്ളക്ക'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഓപ്പറേഷന്‍ ജാവ'യുടെ ഗംഭീര വിജയത്തിനുശേഷം തരുണ്‍ മൂര്‍ത്തി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് സൗദി വെള്ളക്ക. 'ഒത്തിരി ഒത്തിരി ഒത്തിരി പറയാനുള്ള ഞങ്ങളുടെ വെള്ളക്ക' എന്നാണ് തരുണ്‍ മൂര്‍ത്തി പോസ്റ്റര്‍ പങ്കുവെച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങള്‍ക്കുശേഷം സന്ദീപ് സേനന്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്. ഒരു കേസിനാസ്പദമായ സംഭവമാണ് സിനിമ പറയുന്നത്.

ലുക്ക് മാന്‍ അവറാന്‍, ദേവീ വര്‍മ്മ, സിദ്ധാര്‍ഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കര്‍ ഗോകുലന്‍, ശ്രിന്ധ, റിയ സെയ്റ, ധന്യ, അനന്യ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ശരണ്‍ വേലായുധന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് ഹരീന്ദ്രനും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സംഗീത് സേനനുമാണ്.

എഡിറ്റിംഗ് നിഷാദ് യൂസഫ് സംഗീതം പാലി ഫ്രാന്‍സിസ്, സൗണ്ട് ഡിസൈനിംഗ് വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിജോ ജോസ്, ആര്‍ട്ട് സാബു വിതുര , മേക്കപ്പ് മനു മോഹന്‍, കോസ്റ്റ്യൂം മഞ്ജുഷ രാധാകൃഷ്ണന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു പികെ സ്റ്റില്‍സ് ഹരി തിരുമല, ഡിസൈന്‍സ് യെല്ലോ ടൂത്ത്, പി ആര്‍ ഒ മഞ്ജു ഗോപിനാഥ്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും പെരുമ്പാവൂരിലുമായാണ് സൗദി വെള്ളക്കയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

'സിനിമയ്ക്കുളളിൽ സിനിമ' ഒടിടിയിലേക്ക്; ഒരു റൊണാൾഡോ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നു

ജീത്തു ജോസഫ് - ആസിഫ് അലി ടീമിന്റെ 'മിറാഷ്' അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ചിത്രം നാളെ തിയേറ്ററുകളിലേക്ക്

'ലോർഡ് മാർക്കോ' ആകുന്നത് യാഷ്? പുതിയ ചിത്രവുമായി ക്യൂബ്സ് എന്റർടെയ്ൻമെന്റ്-ഹനീഫ് അദേനി ടീം

കരിയറില്‍ ചെയ്തതുവെച്ച് ഏറ്റവും സംതൃപ്തി തന്ന രണ്ട് വര്‍ക്കുകള്‍ ആ സീരീസുകളാണ്: സഞ്ജു ശിവറാം

മൈ ഡിയര്‍ കുട്ടിച്ചാത്തന് ശേഷം അച്ഛനെ എക്സൈറ്റ് ചെയ്യിപ്പിച്ച സിനിമയാണ് ലോക എന്ന് പറഞ്ഞു: ചന്തു സലിം കുമാര്‍

SCROLL FOR NEXT