Film News

റോഷന്‍ ആന്‍ഡ്രൂസിനൊപ്പം ട്രാക്ക് മാറ്റി നിവിന്‍ പോളി ; സാറ്റര്‍ഡേ നൈറ്റ് റിലീസ് പ്രഖാപിച്ചു

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റര്‍ഡേ നൈറ്റ് നവംബര്‍ 4 ന് സിനിമ തീയേറ്ററുകളിലെത്തും. നിവിന്‍ പോളിയുടെ പിറന്നാള്‍ ദിനത്തില്‍ സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കിയാണ് അണിയറപ്രവര്‍ത്തകര്‍ പുതിയ റിലീസ് തീയതി അറിയിച്ചിരിക്കുന്നത്.

കായംകുളം കൊച്ചുണ്ണിക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും ഒന്നിക്കുന്ന ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. സിജു വില്‍സണ്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറും ടീസറും ഒരു മാസം മുന്‍പുതന്നെ റിലീസ് ചെയ്തിരുന്നു.

അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിക്കുന്ന സിനിമയുടെ തിരക്കഥയൊരുക്കുന്നത് നവീന്‍ ഭാസ്‌കറാണ്. അസ്ലം കെ പുരയില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റര്‍ ടി. ശിവാനന്ദീശ്വരനാണ്. ജേക്‌സ് ബിജോയാണ് ചിത്രത്തിന്വേണ്ടി സംഗീതം ഒരുക്കുന്നത്. സെപ്റ്റംബര്‍ 30 നായിരുന്നു സിനിമയുടെ റീലീസ് ആദ്യം അനൗണ്‍സ് ചെയ്തിരുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ പ്രധാനകഥാപാത്രമായ സല്യൂട്ട് ആണ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത അവസാന ചിത്രം. എബ്രിഡ് ഷെയിന്‍ സംവിധാനം ചെയ്ത ഹിസ്റ്റോറിക് ഫാന്റസി ചിത്രമായ മഹാവീര്യരാണ് നിവിന്‍ പോളിയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT