Film News

ഫഹദ് എന്ന പ്രതിഭയെ ഒരിടവേളയ്ക്ക് ശേഷം ബിഗ്‌ സ്‌ക്രീനില്‍ കാണാനാകുന്ന സന്തോഷം: മലയന്‍കുഞ്ഞിന് ആശംസകളുമായി സത്യന്‍ അന്തിക്കാട്

മഹേഷ് നാരായണന്റെ തിരക്കഥയില്‍ സജിമോന്‍ സംവിധാനം ചെയ്യുന്ന മലയന്‍കുഞ്ഞിന് ആശംസകളുമായി സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഫഹദ് ഫാസിലെന്ന പ്രതിഭയെ ഒരിടവേളക്ക് ശേഷം ബിഗ് സ്‌ക്രീനില്‍ കാണാനാകുന്നു എന്ന സന്തോഷമാണ് മലയന്‍കുഞ്ഞ്. ചിത്രം മനസ് നിറയ്ക്കുന്ന അനുഭവമായി മാറട്ടെ എന്നും സത്യന്‍ അന്തിക്കാട് ഫേസ്ബുക്കില്‍ കുറിച്ചു.

സംവിധായകന്‍ ഫാസിലാണ് മലയന്‍കുഞ്ഞിന്റെ നിര്‍മ്മാതാവ്. ഫാസില്‍ എന്നും മലയാളികള്‍ക്ക് പ്രതീക്ഷയാണെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

സത്യന്‍ അന്തിക്കാടിന്റെ കുറിപ്പ്:

ഫാസില്‍ മലയാളികള്‍ക്ക് എന്നും ഒരു പ്രതീക്ഷയാണ്. എന്തെങ്കിലും പുതുമയുമായേ അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താറുള്ളൂ. മലയന്‍കുഞ്ഞ് കാണാന്‍ കാത്തിരിക്കുന്നതും അത് കൊണ്ടാണ്. കൂടെ, ഫഹദ് ഫാസിലെന്ന പ്രതിഭയെ ഒരിടവേളക്ക് ശേഷം ബിഗ് സ്‌ക്രീനില്‍ കാണാനാകുന്നു എന്ന സന്തോഷവും. സജിമോന്‍ എന്ന പുതിയ സംവിധായകന് എന്റെ ആശംസകളും സ്‌നേഹവും. മലയന്‍കുഞ്ഞ് മനസ്സ് നിറക്കുന്ന ഒരു അനുഭവമായി മാറട്ടെ!

ജൂലൈ 22നാണ് മലയന്‍കുഞ്ഞ് തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സര്‍വൈവല്‍ ത്രില്ലറാണ് ചിത്രം. 30 വര്‍ഷത്തിന് ശേഷം എ.ആര്‍ റഹ്‌മാന്‍ മലയാളത്തിലേക്ക് തിരച്ചെത്തുന്നു എന്ന പ്രത്യേകതയും മലയന്‍കുഞ്ഞിനുണ്ട്.

ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാലാമത്തെ ചിത്രമാണ് മലയന്‍കുഞ്ഞ്. തിരക്കഥയ്ക്ക് പുറമെ മഹേഷ് നാരായണന്‍ ആദ്യമായി ഛായാഗ്രകനാവുന്ന ചിത്രം കൂടിയാണിത്.

പഠിക്കുന്ന കാലം വരെ മലയാളം സിനിമകള്‍ കണ്ടിട്ടേയില്ല, ആദ്യമായി കണ്ടത് ആ ഷൈന്‍ ടോം ചിത്രം: കതിര്‍

സൗഹൃദങ്ങളും വ്യക്തിബന്ധങ്ങളും സിനിമയ്ക്കായി ഉപയോ​ഗിച്ചിട്ടില്ല, രണ്ടും രണ്ടാണ്: അരുണ്‍ ചെറുകാവില്‍

കടൽ ഇങ്ങനെ കേറും, കൊറേ സാധനങ്ങൾ കൊണ്ടുപോകും, ഈ തീരത്ത് തന്നെ ഞങ്ങൾ തകർന്ന് തീരും | കടൽ കവരുന്ന കണ്ണമാലി | News Documentary

സാഗര്‍ ഏലിയാസ് ജാക്കിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് ഓഡീഷനിലൂടെ, അതിലും ഒരു ഭാഗ്യം ലഭിച്ചിരുന്നു: സുധി കോപ്പ

മൈക്കിള്‍ ജാക്സന്‍റേത് പോലുള്ള ഗാനങ്ങള്‍ ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു: വിധു പ്രതാപ്

SCROLL FOR NEXT