Film News

'മാറ്റി ചെയ്യൂ എന്ന് പലരും പറയും അതൊന്നും കേൾക്കരുത്'; പ്രേമലു കണ്ട് സത്യൻ അന്തിക്കാട് വിളിച്ചെന്ന്​ ഗിരീഷ് എ ഡി

പ്രേമലു കണ്ടിട്ട് സത്യൻ അന്തിക്കാട് വിളിച്ചിരുന്നു എന്ന് സംവിധായകൻ ​ഗിരീഷ് എ ഡി. സ്ഥിരം ശെെലിയിൽ നിന്നും മാറി സിനിമയെടുക്കാൻ എല്ലാവരും പറയുമെന്നും എന്നാൽ അതൊന്നും കേൾക്കരുത് എന്നും സത്യൻ അന്തിക്കാടും അമൽ നീരദും പറഞ്ഞതായും ​ഗി​രീഷ് പറഞ്ഞു. അമൽ നീരദ് സൂപ്പർ ശരണ്യയ്ക്ക് ശേഷമാണ് വിളിക്കുന്നത്. അദ്ദേഹം മുമ്പ് തണ്ണീർ മത്തനും കണ്ടിരുന്നു. എന്നാൽ അന്ന് വിളിക്കാൻ സാധിച്ചില്ല. ഇപ്പോഴാണ് സമയം കിട്ടിയത് എന്ന് പറഞ്ഞു. സിനിമ കണ്ട് ഒരുപാട് ചിരിച്ചു എന്നും ഇതുപോലെ തന്നെ മുന്നോട് പോകാൻ പറഞ്ഞതായും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ​ഗിരീഷ് എ ഡി പറഞ്ഞു.

ഗിരീഷ് എ ഡി പറഞ്ഞത് :

പ്രേമലു കണ്ടിട്ട് സത്യൻ സാർ എന്നെ വിളിച്ചിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞു പലരും ഇങ്ങനെ പലതും പറയും, മാറ്റി ചെയ്യൂ, മാറ്റി ചെയ്യൂ എന്ന്. അതിൽ വീഴരുത്. അത് ചെയ്ത് കഴിഞ്ഞാൽ പണിയാവും. നിങ്ങൾ നിങ്ങളുടെ ഒരിതിൽ തന്നെ പോകുന്നതായിരിക്കും നല്ലത് എന്ന്. ഭയങ്കരമായിട്ട് സിനിമയെ വിലയിരുത്തുന്ന ആളുകളൊക്കെ നമ്മുടെ സിനിമയെക്കുറിച്ച് നന്നായിട്ട് എഴുതുകയും ചെയ്തിട്ടുണ്ട്. ഈ ഇടയ്ക്ക് നിൽക്കുന്ന കുറച്ച് ആൾക്കാരുണ്ട് അവർ അവരുടെ ടേസ്റ്റിനെക്കുറിച്ച് കുറിച്ച് വളരെ കൺഫ്യൂസ്ഡാണ്. അങ്ങനെയുള്ള ആളുകളാണ് എനിക്ക് പ്രശ്നമായി തോന്നിയിരിക്കുന്നത്.

അമലേട്ടൻ വിളിച്ചിരുന്നു. അദ്ദേഹം പ്രേമലു കണ്ടിട്ടില്ല. അദ്ദേഹം വർക്കിലാണ്. പ്രേമലുവിന്റെ ട്രെയ്ലർ ഇറങ്ങിയപ്പോൾ പുള്ളി വിളിച്ചിരുന്നു. അതിന് മുമ്പ് സൂപ്പർ ശരണ്യ കണ്ടിട്ടും വിളിച്ചിരുന്നു. തണ്ണീർ മത്തനും സൂപ്പർ‌ ശരണ്യയും കണ്ടിരുന്നു അന്ന് വിളിക്കാൻ പറ്റിയിരുന്നില്ല, ഇന്നാണ് വിളിക്കാൻ പറ്റിയത്. ഞാൻ ഒരുപാട് ചിരിച്ചു എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹവും എന്നോട് പറഞ്ഞു, എടാ ഇതുപോലെ തന്നെ മുന്നോട്ട് പോകൂ എന്ന്, അതുപോലെ തന്നെ ചാക്കോച്ചൻ മെസേജ് അയക്കാറുണ്ട്. ട്രെയ്ലർ കണ്ടപ്പോഴും അദ്ദേഹം വിളിച്ചിരുന്നു. ഇവരെല്ലാമാണ് സ്ഥിരമായിട്ട് ഞാനുമായി സംസാരിക്കാറ്. സത്യൻ സാർ ഇത് ആദ്യമായിട്ടാണ് വിളിക്കുന്നത്. അഖിൽ സത്യനും വിളിച്ചിരുന്നു. ശരണ്യ കണ്ടപ്പോഴും അദ്ദേഹം വിളിച്ചിരുന്നു. കഴിഞ്ഞ ദിവസം ജ​ഗദീഷേട്ടനും സിനിമ കണ്ടിട്ട് വിളിച്ചിരുന്നു.

മമിത ബെെജു, നസ്ലൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നി ചിത്രങ്ങൾക്ക് ശേഷം ​ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു. നിറഞ്ഞ തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തെ അഭിനന്ദിച്ച് സംവിധായകൻ പ്രിയദർശനും എത്തിയിരുന്നു. രു റൊമാന്റിക്ക് കോമഡി ഴോണറിലെത്തിയ ചിത്രം ഹൈദരാബാദിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പാക്കേജായിരിക്കും 'നൈറ്റ് റൈഡേഴ്‌സ്'; നൗഫൽ അബ്ദുള്ള

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

SCROLL FOR NEXT